ഇത്രയും ബലമുള്ളവന്റെ മുൻപിൽ ഞാൻ എങ്ങനെ പിടിച്ചു നിൽക്കും? ബിഗ്‌ബോസിൽ ആൺ പെൺ വ്യത്യാസം എടുത്തു പറഞ്ഞ് ശ്രുതി.!! | Sruthi Lakshmi Talks About Vishnu Joshi Bigg Boss Malayalam Season 5

Sruthi Lakshmi Talks About Vishnu Joshi Bigg Boss Malayalam Season 5 :  ഇന്ത്യയിലെ തന്നെ മികച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന ബിഗ്‌ബോസ് ഷോയ്ക്ക് വളരെയേറെ പ്രേക്ഷകരാണുള്ളത്. മലയാളത്തിൽ അഞ്ചാം സീസണാണ് ഇപ്പോൾ നടക്കുന്നത്. ബിഗ്ബോസ് ഹൗസിൽ ഗെയിം ടാസ്കുകളിൽ മത്സരാർത്ഥികൾ പരസ്പരം കലഹിക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. ഗെയിമിനിടയിൽ ശക്തരായ കണ്ടസ്റ്റൻസിനെതിരെ

ശബ്ദമുയർത്തുന്ന ശ്രുതിലക്ഷ്മിയെ പ്രേക്ഷകർക്ക് കാണാം. ടാസ്കിൽ പാവയെ വിട്ടു കൊടുക്കാതെ ശക്തമായി ശ്രുതിയിൽ നിന്നും പിടിച്ചുവെച്ച വിഷ്ണുവിനെതിരെ ഇത്രയും ബലമുള്ള ഇവരുടെ മുൻപിൽ ഞാനെങ്ങനെ ജയിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ശ്രുതി ശബ്ദമുർത്തുകയും പൊട്ടിക്കരയുകയും ചെയ്തത്. റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ അവിടെ ആൺ പെൺ വ്യത്യാസമില്ലാതെ പ്രേക്ഷകർ കമെന്റ് ചെയ്തിട്ടുണ്ട്. ടാസ്ക്കുകൾ വരുമ്പോൾ മാത്രം ആൺ പെൺ വ്യത്യാസങ്ങളും

Sruthi Lakshmi Talks About Vishnu Joshi Bigg Boss Malayalam Season 5
Sruthi Lakshmi Talks About Vishnu Joshi Bigg Boss Malayalam Season 5

മറ്റുള്ള കാര്യങ്ങളിൽ നിങ്ങൾ ആണിനെയും പെണ്ണിനേയും വ്യത്യസ്തമായി കാണുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീ മത്സരാർത്ഥികളുടെ ഇങ്ങനെയുള്ള നിലപാട് മാറ്റണമെന്ന് പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കാഴ്ചകളാണ് ഇവിടെ നടക്കുന്നത്. ശ്രുതിയും വിഷ്ണുവും തമ്മിലുള്ള ഗെയിം ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. ശ്രുതി നോമിനേഷനിൽ വരാതിരിക്കാൻ ശ്രമിച്ചെങ്കിലും ശ്രുതിയുടെ ആശ്രമത്തെ

വിഷ്ണു പരാജയപ്പെടുത്തി എന്നാണ് പ്രേക്ഷകർ പറയുന്നത്. വിഷ്ണുവിനെതിരെ മറ്റുള്ള മത്സരാർഥികളും പ്രതികരിക്കുന്നുണ്ട്. ബുദ്ധിയും ശക്തിയും ഉപയോഗിച്ച് തന്നെയാണ് ഓരോരുത്തരും ഗെയിം കളിക്കേണ്ടത്. എല്ലാവർക്കും അത് ഒരേ പോലെ ഉണ്ടാവണമെന്നില്ല. ശക്തി ഇല്ലാത്തവർ ബുദ്ധി ഉപയോഗിച്ച് ജയിക്കണം എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ബിഗ്ബോസിന്റെ വരും എപ്പിസോഡുകൾ സംഘർഷഭരിതമാവും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്താണെങ്കിലും പ്രേക്ഷകർ ഒരു ഭാഗത്ത് ഈ വഴക്കുകൾ ആസ്വദിക്കുന്നുണ്ട്. Sruthi Lakshmi Talks About Vishnu Joshi Bigg Boss Malayalam Season 5

 

Rate this post