മുംബൈ ഇന്ത്യൻസിനെതിരെ പുതിയ നേട്ടം കൈവരിച്ച് രാജസ്ഥാൻ റോയൽസ് യുവതാരം, ഐപിഎൽ റെക്കോർഡ് ബുക്കിലും ഇടം

Centuries in IPL: മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സന്ദീപ് ശർമ്മയുടെ (5 വിക്കറ്റ്) ബൗളിംഗ് പ്രകടനവും, ഓപ്പണർ യശാവി ജയിസ്വാളിന്റെ (104*) ബാറ്റിംഗ് പ്രകടനവുമാണ് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത്. 

യശാവി ജയിസ്വാളിന്റെ ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ച്വറി ആണ് കഴിഞ്ഞദിവസം പിറന്നത്. ഐപിഎൽ 2023-ൽ മുംബൈ ഇന്ത്യൻസിന് എതിരെ തന്നെ വാങ്കഡെ സ്റ്റേഡിയത്തിൽ യശാവി ജയിസ്വാൾ (124) സെഞ്ച്വറി നേടിയിരുന്നു. ഇതോടെ, 22 വയസ്സും 116 ദിവസവും പ്രായമുള്ള യശാവി ജയിസ്വാൾ, 23 വയസ്സിന് മുൻപ് രണ്ട് ഐപിഎൽ സെഞ്ച്വറികൾ നേടുന്ന ആദ്യത്തെ കളിക്കാരനായി മാറി. മാത്രമല്ല, യശാവി ജയിസ്വാൾ തന്റെ 

രണ്ട് ഐപിഎൽ സെഞ്ച്വറികളും മുംബൈ ഇന്ത്യൻസിന് എതിരെയാണ് നേടിയിരിക്കുന്നത്. ഇതോടെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന കളിക്കാരുടെ പട്ടിക പരിശോധിച്ചാൽ, മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ രണ്ടാമത്തെ കളിക്കാരനായി യശാവി ജയിസ്വാൾ മാറി. മുംബൈ ഇന്ത്യൻസിന് എതിരെ 3 സെഞ്ച്വറികൾ നേടിയ കെഎൽ രാഹുലിന് പിറകിലാണ് യശാവി ജയിസ്വാളിന്റെ സ്ഥാനം. 

കെകെആർ-നെതിരെ രണ്ട് സെഞ്ച്വറികൾ വീതം നേടിയ ഡേവിഡ് വാർണർ, ജോസ് ബട്ലർ, പഞ്ചാബിനെതിരെ 2 സെഞ്ചുറി നേടിയ ക്രിസ് ഗെയിൽ, ഗുജറാത്തിനെതിരെ 2 സെഞ്ചുറികൾ നേടിയ വിരാട് കോഹ്ലി, ബാംഗ്ലൂരിനെതിരെ 2 സെഞ്ച്വറികൾ നേടിയ ജോസ് ബട്ലർ എന്നിവരാണ് ഈ പട്ടികയിൽ നിലവിൽ യശാവി ജയിസ്വാൾനൊപ്പം നിൽക്കുന്നത്. മത്സര ശേഷം പ്രതികരിച്ച യശാവി ജയിസ്വാൾ, തന്റെ പ്രകടനത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. Yashasvi Jaiswal centuries in IPL