ഇത് പുതിയ റെക്കോർഡ്!! ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചരിത്രം വിജയം നേടി പഞ്ചാബ് കിങ്‌സ്

Punjab Kings beat Kolkata Knight Riders by record: ഈഡൻ ഗാർഡൻസിൽ നടന്ന പഞ്ചാബ് കിങ്‌സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ മത്സരത്തിൽ കുട്ടി ക്രിക്കറ്റിലെ പുതുചരിത്രം പിറന്നു. ഇരു ടീമുകളിലെയും ബാറ്റർമാരുടെ അഴിഞ്ഞാട്ടം കണ്ട മത്സരത്തിൽ, പഞ്ചാബ് കിങ്സ് ആവേശകരമായ വിജയം സ്വന്തമാക്കി. മത്സരത്തിൽ പഞ്ചാബിന് വേണ്ടി ജോണി ബെയർസ്റ്റോ സെഞ്ച്വറി നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഓപ്പണർമാരായ ഫിൽ സാൾട്ട് (75), സുനിൽ നരയൻ (71) തുടങ്ങിയവരുടെ ബാറ്റിംഗ് കരുത്തിൽ 261 റൺസ് സ്കോർ ചെയ്തു. മറുപടി ബാറ്റിംഗിൽ ബെയർസ്റ്റോ (108), ശശാങ്ക് സിംഗ് (68), പ്രഭ്ഷിമ്രാൻ സിംഗ് (54) എന്നിവർ ചേർന്ന് പഞ്ചാബിനെ 8 പന്തുകൾ ശേഷിക്കെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് ആകെ 523 റൺസ് ആണ് നേടിയത്.