മാനദണ്ഡം ഐപിഎൽ അല്ല!! ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷൻ ഫൈനൽ സ്റ്റേജ്

India T20 World Cup squad: ഏപ്രിൽ അവസാനത്തോടെ ഇന്ത്യയുടെ ടി ട്വന്റി ലോകകപ്പ് സ്ക്വാഡുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മുഖ്യ സെലക്ടർ അജിത് അഗാർക്കർ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അടങ്ങുന്ന സംഘം ചർച്ചകൾ നടത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സെലക്ഷൻ പാനൽ അവരുടെ സ്ക്വാഡ് തീരുമാനിച്ചിരിക്കുകയാണ്. അന്തിമ തീരുമാനത്തിനായി സെലക്ഷൻ പാനലിന്റെ നിർദ്ദേശം ഉൾപ്പെടുന്ന ഡോക്യുമെന്റ്സ് ബിസിസിഐക്ക്‌ മുന്നിൽ സമർപ്പിച്ചിരിക്കുന്നു. ബിസിസിഐ ഇക്കാര്യത്തിൽ നിലപാട് എടുക്കുന്നതോടെ, ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡ് ഫൈനലൈസ് ചെയ്യപ്പെടും. 

ടീമിലെ പല സ്ഥാനങ്ങളിലേക്കും നേരത്തെ തന്നെ കളിക്കാർ അവരുടെ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ പൊസിഷൻ ഉൾപ്പെടെ ചില സ്ഥാനങ്ങളിലേക്ക് ഒന്നിലധികം മത്സരാർത്ഥികൾ ഉണ്ടായിരുന്നു. ഋഷഭ് പന്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ, സഞ്ജു സാംസൺ, കെഎൽ രാഹുൽ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മത്സരംഗത്ത് ഉണ്ടായിരുന്നത്. ഐപിഎൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, 

മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ, മറ്റുള്ളവരെക്കാൾ പ്രകടനത്തിൽ മുന്നിലാണ്. എന്നാൽ, ഐപിഎൽ പ്രകടനം മാത്രമല്ല, കളിക്കാരുടെ വിദേശ പിച്ചുകളിലെ മുൻകാല പ്രകടനങ്ങളും സെലക്ഷൻ യോഗ്യതയ്ക്ക് അടിസ്ഥാനമാകും എന്നാണ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ സാധ്യത തുലാസിൽ ആണ്.