തെറ്റ് ചെയ്തത് സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെതിരെ നടപടി

Sanju Samson wicket Delhi Capitals vs Rajasthan Royals: ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് മത്സരശേഷവും വാർത്താക്കോളങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾക്ക് ചൂടേറുകയാണ്. ഡൽഹിയിലെ അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, തേർഡ് അമ്പയറുടെ വേഗത്തിലുള്ള ചില തീരുമാനങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. 

മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, 46 പന്തിൽ 86 റൺസ് എടുത്ത് പുറത്താവുകയായിരുന്നു. 16-ാം ഓവറിൽ മുകേഷ് കുമാറിന്റെ ബോൾ ലോങ്ങ്‌ ഓണിലേക്ക് ഉയർത്തി അടിച്ച സഞ്ജുവിനെ, ഡൽഹിയുടെ വിൻഡീസ് താരം ഷായ് ഹോപ്‌ പിടികൂടുകയായിരുന്നു. ക്യാച്ച് എടുത്തതിന് പിന്നാലെ സഞ്ജു ഡഗ് ഔട്ടിലേക്ക് മടങ്ങാനും തീരുമാനിച്ചു. എന്നാൽ, തീരുമാനം ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക്‌ വിട്ടതോടെ, 

സ്‌ക്രീനിൽ റിപ്ലൈ ദൃശ്യങ്ങൾ തെളിയുകയും, ഹോപിന്റെ കാൽ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തതായും കാണാൻ സാധിച്ചു. കമന്റെറ്റർമാർ ഉൾപ്പെടെ നോട്ടൗട്ട് ആണെന്ന് ധരിച്ചിരിക്കുന്ന വേളയിൽ, തേർഡ് അമ്പയർ ഔട്ട്‌ വിധിച്ചു. ഇതിന് പിന്നാലെ സഞ്ജു സാംസൺ ഫീൽഡ് അമ്പയറോട് തന്റെ അതൃപ്തി വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ, ഫീൽഡ് അമ്പയറോട് മൈതാനത്ത് വെച്ച് തട്ടികയറിയതിന് സഞ്ജുവിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. 

അമ്പയറോട് മോശമായി പെരുമാറി എന്ന കാരണം ചൂണ്ടിക്കാട്ടി, മാച്ച് ഫീയുടെ 30% ആണ് സഞ്ജുവിന് പിഴയായി ചുമത്തിയിരിക്കുന്നത്. തെറ്റായ തീരുമാനത്തിലൂടെയുള്ള  സഞ്ജുവിന്റെ ഔട്ട് രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് കാരണമാവുകയും, വ്യക്തിഗതമായി നോക്കിയാൽ അത് സഞ്ജുവിന്റെ സെഞ്ചുറിയെ തടയുകയും ചെയ്തതിനാൽ ആരാധകർ രോഷത്തിലാണ്. ഈ വേളയിലാണ് സഞ്ജുവിനെതിരെ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. 

Summary: Sanju Samson fined for expressing frustration over his dismissal in the IPL match