എംഎസ് ധോണിക്ക് സാധ്യമാകാത്ത നേട്ടം, ഋതുരാജ് ഗെയ്ക്വാദ് ആദ്യ സിഎസ്കെ നായകൻ

Ruturaj Gaikwad century Chennai Super Kings history: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ലക്നൗ സൂപ്പർ ജിയന്റ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആകെ രണ്ട് സെഞ്ചുറികൾ പിറന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, എൽഎസ്ജിയുടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് എന്നിവരാണ് സെഞ്ചുറികൾ നേടിയത്. 

എൽഎസ്ജിക്കെതിരെ സെഞ്ച്വറി നേടിയതോടെ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഋതുരാജ് ഗെയ്ക്വാദ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി, സെഞ്ച്വറി നേടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ആയി മാറിയിരിക്കുകയാണ് ഋതുരാജ് ഗെയ്ക്വാദ്. ഈ സീസണിൽ ആണ് ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ആയിരുന്ന  

ഇന്ത്യൻ ഇതിഹാസം എംഎസ് ധോണി 235 മത്സരങ്ങളിൽ ചെന്നൈയെ നയിച്ചിട്ടുണ്ട്. എംഎസ് ധോണിയുടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോർ 84* ആണ്. ഇടക്കാലത്ത് സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരും ചെന്നൈയെ നയിച്ചിട്ടുണ്ടെങ്കിലും, ക്യാപ്റ്റൻ ആയിരിക്കുന്ന വേളയിൽ ആരും തന്നെ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചിരുന്നില്ല. നിലവിൽ 8 മത്സരങ്ങളിൽ സിഎസ്കെയെ നയിച്ച ഋതുരാജ് ഗെയ്ക്വാദ്, 

4 ജയങ്ങളും നാല് പരാജയങ്ങളും ആണ് നേരിട്ടത്. എൽഎസ്ജിക്കെതിരെ സിഎസ്കെ പരാജയപ്പെട്ടെങ്കിലും, 60 പന്തിൽ 108* റൺസ് നേടി ഋതുരാജ് ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തി. ഋതുരാജ് ഗെയ്ക്വാദിന്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറി ആണ് ഇത്. അതേസമയം, നിർഭാഗ്യവശാൽ ഋതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടിയ 2 മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ സെഞ്ച്വറി