മുംബൈക്കെതിരായ വിജയത്തിൽ ആർക്ക് ക്രെഡിറ്റ് നൽകും? രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ മറുപടി

Sanju Samson reacts after Rajasthan Royals Mumbai Indians match: ഐപിഎൽ 2024-ൽ രാജസ്ഥാൻ റോയൽസ് അവരുടെ ആധിപത്യം തുടരുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ്, 179 റൺസ് എടുത്തപ്പോൾ 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് വിജയലക്ഷ്യം മറികടന്നു.

മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർമാർ തികഞ്ഞ പരാജയമായ മത്സരത്തിൽ, സൂര്യകുമാർ യാദവും (10) അതിവേഗം കൂടാരം കയറി. തിലക് വർമ്മ (65), നേഹൽ വദേര (49) എന്നിവരാണ് മുംബൈ ബാറ്റർമാരിൽ മികച്ച പ്രകടനം നടത്തിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സന്ദീപ് ശർമ്മ 4 ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ യശാവി ജെയ്‌സ്വാൾ (104*) സെഞ്ച്വറി പ്രകടനവുമായി രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചു.

Sanju Samson reacts after Rajasthan Royals Mumbai Indians match

സന്ദീപ് ശർമ്മയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം മത്സരശേഷം പ്രതികരിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, വിജയത്തിന്റെ ക്രെഡിറ്റ് ഒരു കളിക്കാരന് മാത്രം നൽകാൻ തയ്യാറായില്ല. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ താരങ്ങൾക്കും ആണെന്നാണ് സഞ്ജു പറഞ്ഞത്. “ക്രെഡിറ്റ് എല്ലാ കളിക്കാർക്കും പോകണം. പവർപ്ലേയിൽ നന്നായി തുടങ്ങി. മധ്യനിരയിൽ ഇടംകൈയ്യൻമാർ അവിശ്വസനീയമാംവിധം കളിച്ചു.

എന്നാൽ ഞങ്ങൾ തിരിച്ചുവന്ന വഴിയാണ് ഞങ്ങൾ കളി ജയിച്ചത്. വിക്കറ്റ് അൽപ്പം വരണ്ടതായി കാണപ്പെട്ടു. എന്നാൽ ലൈറ്റുകൾ വരുമ്പോൾ, രാത്രിയിൽ തണുപ്പ് കൂടുമ്പോൾ, രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. ആളുകൾക്ക് ഒരു ഇടവേള ലഭിക്കുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വേണ്ടത്ര പ്രൊഫഷണലാണ്. അദ്ദേഹത്തിന് ആരിൽ നിന്നും (ജയ്സ്വാൾ) ഉപദേശം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. അവൻ വളരെ ആത്മവിശ്വാസമുള്ളവനാണ്,” സഞ്ജു പറഞ്ഞു.