ചന്ദ്രസേനനെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി പണം തട്ടാൻ ഒരുങ്ങി പ്രകാശൻ..!! സരയുവിനെയും ശാരിയെയും ഭീഷണിപ്പെടുത്തി ചന്ദ്രസേനൻ..!! കല്യാണിക്ക് മുൻപ് വിക്രം സംസാരിച്ചുതുടങ്ങുമെന്ന് പ്രകാശന്റെ വാദം..!! രൂപക്ക് ഇനി നഷ്ടങ്ങളോ…!! |mounaragam promo feb 23

ഇനി ഭീഷണിയുടെ സ്വരമാണ്… അതെ, പ്രകാശൻ ശക്തിപ്രാപിക്കുന്നു. ചന്ദ്രസേനനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പ്രകാശൻറെ പുതിയ പരിപാടി… ഈ വിവരം പ്രകാശൻ കിരണിനെ അറിയിച്ചുകഴിഞ്ഞു. കിരണിന്റെയും കല്യാണിയുടെയും വീട്ടിലേക്ക് ഓടിയെത്തുന്ന പ്രകാശനെ നിശബ്ദത കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ മരുമകൻ നേരിടുന്നത്. എന്ത് തന്നെയാണെങ്കിലും മൗനരാഗത്തിലെ ഇനിയുള്ള എപ്പിസോഡുകൾ ആവേശത്തോടെ ആയിരിക്കും പ്രേക്ഷകർ കാണുക.

സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ കടന്നുപോകുന്നത്. ‘എൻറെ മകൻറെ ഓപ്പറേഷനുള്ള പണം ഇനി നിങ്ങളാരും തരണ്ട. അത് ചന്ദ്രസേനൻ തരും’ എന്നുപറഞ്ഞ് കിരണിനോട് വെല്ലുവിളിക്കുകയാണ് പ്രകാശൻ. മാത്രമല്ല കല്യാണിക്ക് ശബ്ദം തിരിച്ചുകിട്ടുന്നതിന് മുമ്പ് തന്നെ വിക്രം സംസാരിച്ചു തുടങ്ങും എന്ന് കൂടി പറയുകയാണ് പ്രകാശൻ. ആത്മവിശ്വാസത്തിന്റെ അങ്ങേത്തലയ്ക്കലാണ് പ്രകാശൻ. എന്നാൽ രതീഷിന് കിട്ടിയ പണിയുടെ ബാക്കിപത്രം പ്രകാശന് കിട്ടാനിരിക്കുന്നതേയുള്ളൂ എന്ന് അയാൾ അറിയുന്നതേയില്ല.

റേറ്റിംഗിൽ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പര അതിവേഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് നടന്നടുക്കുകയായിരുന്നു. കഥാഗതിയിൽ ഉണ്ടായ മാറ്റം തന്നെയാണ് പരമ്പര ഇത്തരത്തിൽ ഒരു വിപ്ലവവിജയം കരസ്ഥമാക്കാൻ കാരണമായത്. രാഹുലിന്റെ ചതികൾ രൂപ തിരിച്ചറിഞ്ഞതും വിക്രമിന്റെ നീചമായ മനസ്സ് സോണി മനസ്സിലാക്കിയതും പരമ്പരയുടെ കഥാഗതിയിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്.

ഇപ്പോൾ രാഹുലിന്റെ ചതികളെല്ലാം തിരിച്ചറിഞ്ഞ രൂപ പുതിയ നാടകത്തിൻറെ പണിപ്പുരയിലാണ്. കുറച്ചു നാളുകൾ കൂടി രാഹുലിനൊപ്പം രൂപയ്ക്ക് നിന്നേ പറ്റൂ. എന്നാൽ അതിനുശേഷം അവർ കംസരൂപിയായ തന്റെ സഹോദരനോട് പക വീട്ടുക തന്നെ ചെയ്യും. ഒപ്പം തന്നെ തന്റെ മക്കളെ ചേർത്തുപിടിക്കാനും ഈ അമ്മ ആഗ്രഹിക്കുന്നു. അത്തരം സുന്ദരമായ ചില മുഹൂർത്തങ്ങൾക്കാണ് ഇപ്പോഴും മൗനരാഗം പ്രേക്ഷകർ കാത്തിരിക്കുന്നത്.

Rate this post