ഇവന്റെ അസുഖത്തിന് ഇതു തന്നെ ശരിയായ മരുന്ന്…!!! കുറുക്കന്റെ കണ്ണ് അവിടേക്കു തന്നെ ..!! കാമുകനെ കയ്യോടെ പൊക്കി കിരണും ബൈജുവും.!! | mounaragam march 17 promo malayalam
mounaragam march 17 promo malayalam : വ്യത്യസ്തമായ അഭിനയവും കഥ ശൈലിയും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥ പറയുന്ന ഈ പരമ്പരയോടു പ്രേക്ഷകർക്ക് വലിയ താത്പര്യമാണ്. ചെറുപ്പത്തിൽ കല്യാണിക്ക് അനുഭവിക്കേണ്ടിവന്ന അവഗണനയും, കഷ്ടപ്പാടുകളിലൂടെയും സഞ്ചരിച്ച പരമ്പര ഇന്ന് കല്യാണിയുടെ മനോഹരമായ ഒരു ജീവിതത്തിലാണ് എത്തിനിൽക്കുന്നത്.
കിരൺ എന്ന ചെറുപ്പക്കാരനെ കല്യാണി വിവാഹം കഴിക്കുന്നതോടെയാണ് കല്യാണിയുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.ഇരുവരും പ്രണയ വിവാഹമായിരുന്നു. കിരണിന്റെ അമ്മ ഇപ്പോഴും ഇവരുടെ ബന്ധത്തിന് സമ്മതം മൂളിയിട്ടില്ല. കല്യാണി എന്ന കഥാപാത്രത്തെ ഐശ്വര്യ റംസായി പ്രേക്ഷകർക്കും മുൻപിൽ എത്തിക്കുമ്പോൾ കിരൺ കഥാപാത്രത്തെ നലീഫ് ഗീയ ആണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി പരമ്പരയിൽ കിരണിനെതിരെ തന്ത്രങ്ങൾ മെനയുകയായിരുന്നു മനോഹർ.

കിരണിന്റെ മുറപ്പെണ്ണായ സരയുവിന്‍റെ ഭർത്താവാണ് മനോഹർ. മനോഹറിനെ അമിതമായി വിശ്വസിച്ചിരിക്കുകയാണ് സരയു. അതുകൊണ്ടുതന്നെ മനോഹർ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും കിരണിന്റെ തലയിൽ കെട്ടിവച്ചപ്പോൾ അത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. കല്യാണിയെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെയാണ് ഇപ്പോൾ കിരൺ സ്നേഹിക്കുന്നത് എന്നാണ് കിരണിനെതിരെയുള്ള ആരോപണം.
ഭാര്യ ഗർഭിണിയാകുമ്പോൾ മറ്റുള്ള പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഒരു വൃത്തികെട്ടവൻ ആണ് കിരൺ എന്നാണ് മനോഹർ കിരണിനെ പറ്റി അപവാദം പരത്തിയത്. എന്നാൽ ഇവിടെ മറ്റൊരു പെണ്ണിന്റെ പിന്നാലെ യഥാർത്ഥത്തിൽ സഞ്ചരിക്കുന്നത് മനോഹർ ആണ്. വരും ദിവസങ്ങളിലെ എപ്പിസോഡിൽ കിരണും ബൈജുവും ചേർന്ന് മനോഹറിന്റെ കള്ളത്തരം കയ്യോടെ കണ്ടുപിടിക്കുന്നതും, ഇരുവരും ചേർന്ന് മനോഹറിനെ നല്ലപോലെ ഇടി കൊടുക്കുന്നതുമാണ്. ഈ എപ്പിസോഡിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
