കഥാപാത്രങ്ങളുടെ മുഖം കല്ലറയില്‍; ആലേഖനം ചെയ്ത് കൊച്ചുമക്കൾ…അപ്പാപ്പന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് കൊച്ചുമക്കൾ!! | Actor Innocent Tombstone Engraved With Evergreen Character Images

Actor Innocent Tombstone Engraved With Evergreen Character Images Malayalam : മലയാളികളുടെ പ്രിയ നടൻ ഇന്നസെന്റ് ഇന്ന് ഈ ലോകത്തെ വിട്ടു പോയിട്ട് ഏഴു ദിവസം കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ഇന്റർവ്യൂകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ്. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ കല്ലറയുടെ പ്രത്യേകതയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അദ്ദേഹത്തിന് വേണ്ടി ഇത്തരത്തിൽ ഒരു കല്ലറയുടെ ആശയം കൊണ്ടു വന്നത് അദ്ദേഹത്തിന്റെ കൊച്ചു മക്കളാണ്. ഇന്നസെന്റ് അഭിനയിച്ച് വെള്ളിത്തിരയിൽ അനശ്വരമാക്കിയ മുപ്പതോളം കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയിൽ പതിച്ചിട്ടുള്ളത്. മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഇന്നസെന്റ് അതുല്യ കഥാപാത്രങ്ങളാണ് കല്ലറയിൽ ഉള്ളത്.

Actor Innocent Tombstone Engraved With Evergreen Character Images
Actor Innocent Tombstone Engraved With Evergreen Character Images

കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ, കല്യാണരാമൻ, ആറാം തമ്പുരാൻ, ഫാന്റം പൈലി, നമ്പർ 20 മദ്രാസ് മെയിൽ, മണി ചിത്രത്താഴ്, വെട്ടം, മനസ്സിനക്കരെ, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, ഗോഡ് ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽക്കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ച.. എന്നീ ചിത്രങ്ങളിലെ അതുല്യ കഥാപാത്രങ്ങൾ ഇന്ന് ഇന്നസെന്റ് കല്ലറയിൽ പ്രതിഫലിക്കുന്നു.

പഴയ ഫിലിം റെയിലിന്റെ ഒരു മാതൃക കൂടി ഇന്നസെന്റിന്റെ കല്ലറയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്നസെന്റ് എന്ന് അതുല്യ പ്രതിഭ സിനിമയെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് നമുക്കറിയാം.. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നൽകാൻ കഴിയുന്ന വലിയ ഒരു അംഗീകാരം കൂടിയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇന്നസെന്റ് ഈ കല്ലറ കാണാനും പ്രണാമം അർപ്പിക്കാനും ആയി നിരവധി ആളുകൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്. Actor Innocent Tombstone Engraved With Evergreen Character Images

 

Rate this post