തമ്പിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കാൻ ഹരി… ഒപ്പം രാജേശ്വരി അപ്പച്ചിയും…സാന്ത്വനത്തിൽ ഇനി തമ്പി v/s രാജേശ്വരി…!! തമ്പിയെ തകർക്കാൻ രാജേശ്വരിക്ക് സാധിക്കുമോ…!! | santhwanam promo feb 14
അപർണ സ്റ്റോർസ് എന്ന പേരിൽ സൂപ്പർമാർക്കറ്റ് തുടങ്ങി സാന്ത്വനം കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്ന തമ്പിക്ക് ഇനി ഹരിയുടെ വക ഒരു മുട്ടൻ പണി. സംഭവം എന്തായാലും കലക്കി. ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. പരമ്പരയിൽ കുറച്ച് കൂടുതൽ രസകരമായ രംഗങ്ങൾ കൂടി കടന്നുവരികയാണ്.
തമ്പി മുതലാളി പുതിയ സൂപ്പർമാർക്കറ്റ് തുടങ്ങിയെന്നും അപർണ സ്റ്റോർസ് എന്നാണ് അതിൻറെ പേര് എന്നൊക്കെ പറഞ്ഞുകൊണ്ട് ഹരി ഒരു അജ്ഞാത ഫോൺവിളി നടത്തുകയാണ് ഇപ്പോൾ കഥയിൽ. മറുതലയ്ക്കൽ അമരാവതിയിലെ രാജേശ്വരി ഇത് കേട്ട് നന്നായി ഞെട്ടുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ നമുക്ക് കാണാം. എന്താണെങ്കിലും ഇവിടെ ഇനിയൊരു വലിയ യുദ്ധത്തിന്റെ സമയമാണ്.

രാജശേഖരൻ തമ്പിയും രാജേശ്വരിയും തമ്മിൽ തെറ്റുന്നതോടെ അമരാവതിയിൽ ഇനി ചില കോളിളക്കങ്ങൾ കൂടി നമ്മൾ കണ്ടുവെന്നുവരാം. പുതിയ സൂപ്പർമാർക്കറ്റ് വന്നതോടെ മറ്റൊരു മായാലോകത്തേക്ക് അപ്പു ചെന്നുപെട്ടു എന്നാണ് ബാലന്റെ പരാതി. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബാലന് നെഞ്ച് വേദന വരികയും പിന്നീട് ആശുപത്രിയിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു. അതിനുപിന്നാലെ ഇപ്പോൾ സാന്ത്വനം വീട്ടിൽ വിശ്രമത്തിലാണ് ബാലൻ.
ബാലൻ തൻറെ ആശങ്കകൾ ദേവിയുമായി പങ്കുവയ്ക്കുന്നത് പുതിയ പ്രൊമോയിലുണ്ട്. അപ്പു ഇപ്പോൾ മറ്റൊരു മായാലോകത്ത് തന്നെയാണെന്നും അപർണ സ്റ്റോർസ് എന്നുപറയുന്നത് അപ്പുവിന് ഒരു സ്വപ്നലോകമായി തന്നെ മാറിക്കഴിഞ്ഞു എന്നുമൊക്കെയാണ് ബാലൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണെങ്കിലും സാന്ത്വനത്തിൽ ഇനി നടക്കാനിരിക്കുന്ന അതീവരസകരമായ രംഗങ്ങൾക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. റേറ്റിംഗിൽ മുൻ നിരയിൽ തന്നെ ഈ പരമ്പരയുണ്ട്. ചിപ്പിക്കൊപ്പം ഒരുപിടി മികച്ച അഭിനേതാക്കളാണ് സാന്ത്വനം സീരിയലിൽ അണിനിരക്കുന്നത്.
