ഇന്നെനിക്ക് ശരിക്കും ദൈവീകത തോന്നുന്നു!! നാഗ രാജ ക്ഷേത്രത്തിൽ ആയില്യ പൂജക്കെത്തി നവ്യാ നായർ; തിരുപേരമംഗലത്തപ്പന്റെ നടയിൽ മനുസരിക്കി പ്രാർത്ഥിച്ച് വഴിപാട് കഴിപ്പിച്ച് താരം.!! | Actress Navya Nair At Sree Naga Raja Temple

Actress Navya Nair At Sree Naga Raja Temple: മലയാള സിനിമ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ് നവ്യ നായർ. മികച്ച നായിക വേഷങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം. നവ്യ നായർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്. വിവാഹശേഷം സിനിമയിൽ നിന്നും ദീർഘമായ ഒരു ഇടവേള താരം എടുത്തിരുന്നു.

പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവമായി. ഇപ്പോൾ നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമാണ് നവ്യ നായർ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രേക്ഷകരുമായി സംബന്ധിക്കാൻ താരത്തിന് പ്രിയമാണ്. അതുപോലെതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറാറുള്ളത്.

2001-ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് നവ്യ ആദ്യ ചലച്ചിത്ര അരങ്ങേറ്റം നടത്തുന്നത്. പിന്നിട് കല്യാണരാമൻ, മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, , പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അഭിനയിച്ചു. മലയാളത്തിൽ കൂടാതെ നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുരുവായൂർ അമ്പലത്തിൽ ഇടയ്ക്ക് താരം ദർശനം നടത്താറുണ്ട്. അതുപോലെ തന്നെ മറ്റ് ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള ഒരു വ്യക്തിയാണ് നവ്യ.

ഇപ്പോഴിതാ നാഗ രാജ ക്ഷേത്രത്തിൽ ആയില്യപൂജയ്ക്ക് എത്തിയ താരത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സെറ്റ് സാരിയുടുത്ത് നിറപുഞ്ചിരിയുമായാണ് താരം ക്ഷേത്രത്തിലെത്തുന്നത്. ആയില് പൂജയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് നാഗ രാജ ക്ഷേത്രം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ വലിയ തിരക്കുള്ള സമയത്താണ് താരം എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെത്തുന്നതും നാഗരാജാവിന് പൂജാ ദ്രവ്യങ്ങൾ സമർപ്പിക്കുന്നതും, തൊഴുതു മടങ്ങുന്നതും പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളിൽ ഉണ്ട്. പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.