എല്ലാം ലാലേട്ടന്റെ അനുഗ്രഹം.!! ആദ്യ സിനിമക്ക് ശേഷം ആദ്യ വാഹനം സ്വന്തമാക്കി ഹരിത ജി നായരും വിനായകനും; പുതിയ അതിഥിയെ സ്വീകരിച്ച് താരജോഡികൾ.!! | Haritha G Nair And Vinayak Owned A New Car

Haritha G Nair And Vinayak Owned A New Car: ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് ഹരിത ജി നായർ അഭിനയരംഗത്തെത്തുന്നത്. സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന താരം പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി. തിങ്കൾക്കലമാൻ, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

2023 ലായിരുന്നു ഹരിത ജി നായരും എഡിറ്ററായ വിനായകനും തമ്മിലുള്ള വിവാഹം നടന്നത്. നിരവധി താരങ്ങൾ പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്. ചെറുപ്പത്തിൽ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങളെന്നും, എന്നാൽ വിവാഹ പ്രായമായപ്പോൾ വീട്ടുകാർ ചേർന്നാണ് ഞങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പറഞ്ഞിരുന്നു വിവാഹത്തിന് മുൻപ് ഹരിത. വിവാഹ ശേഷവും ഹരിത കരിയറിൽ തന്നെ തുടർന്നുകൊണ്ടിരുന്നു.

ജിത്തു ജോസഫിൻ്റെ എല്ലാ സിനിമകളുടെയും സാന്നിധ്യമായിരുന്നു ഹരിതയെ വിവാഹം കഴിച്ച വിനായകൻ. ദൃശ്യം 2, ട്വൽത്ത്മാൻ, കൂമൻ, നേര് തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്നു വിനായകൻ. നേര് എന്ന സിനിമയിലും ഹരിതയും നല്ലൊരു റോളിൽ അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിത താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.

വിനായകൻ്റെയും ഹരിതയുടെയും വീട്ടിലേയ്ക്ക് ഒരു അതിഥി വന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. പുതിയ കാർ വാങ്ങി വിനായകൻ്റെ കൂടെയുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിൻ്റെ കൂടെ കാർ വാങ്ങി ,കേക്ക് മുറിച്ചാണ് താരങ്ങൾ സന്തോഷം പങ്കുവെച്ചത്. ബ്ലാക്ക് തീമിലുള്ള പുതിയ ഡിസൈൻ കാറാണ് താരങ്ങൾ സ്വന്തമാക്കിയത്. നിരവധി പേരാണ് ഹരിതയ്ക്കും വിനായകനും ആശംസകൾ അറിയിച്ച് എത്തിയത്.