ഞങ്ങൾക്കും ഒരു ആശംസ തരില്ലേ.!! മകന്റെ ജന്മദിനാഘോഷത്തിന് ശേഷം അടുത്ത സന്തോഷ വാർത്തയുമായി താരം; യുഎസ്സിന്റെ മണ്ണിൽ ഗംഭീര ആഘോഷവുമായി ദിവ്യ ഉണ്ണിയും അരുണും… | Actress Divya Unni 6th Wedding Anniversary

Actress Divya Unni 6th Wedding Anniversary: നിരവധി മലയാള സിനിമകളിലൂടെയും നൃത്ത മേഖലയിലൂടെയും മലയാളി പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ താരമാണ് ദിവ്യ ഉണ്ണി. മലയാളത്തിൽ മാത്രമല്ല തമിഴ്,ഹിന്ദി, തെലുങ്ക്ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്നു എന്നാൽ വിവാഹശേഷം താരം സിനിമ ലോകത്ത് നിന്നും പതിയെ അകന്നു മാറുകയായിരുന്നു. ഇപ്പോൾ തന്റെ കുടുംബവും ഒത്ത് വളരെ സന്തോഷവതിയായി ജീവിക്കുകയാണ് താരം.

തന്റെ മക്കളോടൊപ്പമുള്ള വീഡിയോകൾ ഇടയ്ക്കിടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്ക് നല്ലൊരു അമ്മയും ഭർത്താവിന് നല്ലൊരു ഭാര്യയുമാണ് ദിവ്യ ഉണ്ണി ഇന്ന്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നിവയാണ് താരം അഭിനയിച്ചതിൽ വെച്ച ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങൾ. ധാരാളം ടെലിവിഷൻ പരമ്പരകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും താരം എത്തിയിട്ടുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ടാണ് ദിവ്യ സിനിമാ ലോകത്തേക്ക് കടന്നുവന്നത്.

തുടർന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കല്യാണസൗഗന്ധികം എന്ന മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവിടെ വച്ചാണ് ദിവ്യ ഉണ്ണിയുടെ കരിയർ തന്നെ മാറുന്നത്.പിന്നീട് നിരവധി ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ജയറാം,സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ നിരവധി മുൻനിര താരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. അരുൺ ആണ് താരത്തിന്റെ ഭർത്താവ്. ദിവ്യക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ തങ്ങൾക്ക് ആനിവേഴ്സറി ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവിനൊപ്പം ഉള്ള നിരവധി നല്ല മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ”Happy anniversary to us” എന്നാ അടിക്കുറിപ്പ് ചേർത്ത് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് ഈ വീഡിയോ വൈറൽ ആവുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകളുമായി ഇപ്പോൾ വന്നിരിക്കുന്നത്.