എല്ലാവരെയും ചതിച്ച ദീപുവിനെ തല്ലിച്ചതച്ച് പരമശിവം!! ദീപുവിന്റെ മേൽ ഉള്ള സംശയം തീർക്കാനായി പൂജ ചിത്രയെ സമീപിക്കുന്നു; പലതവണയായി ഭീഷണിപെടുത്തുന്ന അജ്ഞാതനെ ഭയന്ന് രഞ്ജിതയും കുടുംബവും.!! | Kudumbavilakku Serial Promo February 2

Kudumbavilakku Serial Promo February 2: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ദീപു അരവിന്ദിനെ കാത്തിരിക്കുമ്പോഴാണ് പരമശിവം വരുന്നത്. നീ പണം ആവശ്യപ്പെട്ടുകൊണ്ട് ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. നീ നിൻ്റെ കളി അവസാനിപ്പിച്ചോ എന്നു പറയുകയും, പരമശിവത്തിൻ്റെ ഗുണ്ട അയാളെ മുഖത്ത് അടിക്കുകയുമായിരുന്നു.

ഞങ്ങളോട് ഇനിയും ഇങ്ങനെത്തന്നെ തുടരാനാണ് ശ്രമമെങ്കിൽ, നിൻ്റെ വീട്ടിൽ വന്ന് നിൻ്റെ കുടുംബം ഞാൻ തകർക്കും. അതിന് നീ ഇടവരുത്തരുതെന്ന് പറഞ്ഞ് പരമശിവം പോവുകയാണ്. പിന്നീട് കാണുന്നത് പൂജയും സുമിത്രയും സംസാരിക്കുന്നതാണ്. ദീപു അങ്കിൾ എങ്ങനെയാണെന്നും, രഞ്ജിതാൻറിയുമായി വല്ല ബന്ധവുമുണ്ടോ എന്ന് ചോദിക്കുകയാണ് പൂജ. അവൻ രഞ്ജിതയുമായി ഒരു ബന്ധവുമുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് സുമിത്ര.

എന്താണ് നീ അങ്ങനെ ചോദിച്ചതെന്ന് സുമിത്ര പൂജയോട് ചോദിച്ചപ്പോൾ, അന്ന് ഓഫീസ് വർക്ക് ഞാൻ രഞ്ജിതാൻ്റിയുടെ വീട്ടിൽ നിന്ന് ചെയ്യുമ്പോൾ രഞ്ജിതാൻ്റിയുടെ ഫോണിൽ ദീപു അങ്കിളിൻ്റെ കോൾ വരുന്നുണ്ടായിരുന്നു. അത് എന്നാൽ ദീപു അങ്കിളാവില്ലെന്ന് പറയുകയാണ് പൂജ. രഞ്ജിതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണമെങ്കിൽ ചിത്രയോട് ചോദിക്കണമെന്ന് പറയുകയാണ് സുമിത്ര. അങ്ങനെ പൂജ നേരെ ചിത്രയുടെ അടുത്ത് പോവുകയാണ്.

വീട്ടിലെത്തിയ പൂജ പലതും സംസാരിക്കുകയും, പിന്നീട് രഞ്ജി താൻറിയുമായി ദീപു അങ്കിളിന് വല്ല ബന്ധമുണ്ടോ എന്ന് ചോദിക്കുകയാണ്. എനിക്ക് തോന്നുന്നില്ലെന്നും, അവരുടെ പേര് കേൾക്കുന്നത് പോലും ദീപു ചേട്ടന് ഇഷ്ടമല്ലെന്ന് പറയുകയാണ് ചിത്ര. പിന്നീട് പൂജ അധികമൊന്നും പറയാതെ വീട്ടിൽ നിന്നും പോവുകയാണ്. അപ്പോഴാണ് രഞ്ജിത പരമശിവത്തെ വിളിക്കുന്നത്. പോയ കാര്യം എന്താണെന്ന് ചോദിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.