ടോവിനോ തോമസ് – രജനികാന്ത് സിനിമകൾ ഉൾപ്പടെ, ഈ വാരാന്ത്യം ഒടിടി റിലീസിനെത്തുന്ന നാല് സിനിമകൾ | OTT releases

Upcoming movies OTT release 2024 March first week: 2024 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ തിയേറ്ററുകളിൽ ഹിറ്റ് അടിച്ച മലയാള സിനിമകൾ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. മാർച്ച് മാസം ആദ്യ വാരം തന്നെ, ടോവിനോ തോമസ് നായകനായി എത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 9-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്

മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നു. ഏകദേശം 8 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, 40 കോടി രൂപയോളം കളക്ഷൻ നേടി. ഇപ്പോൾ, ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്,

നെറ്റ്ഫ്ലിക്സ് ആണ്. മാർച്ച്‌ 8 മുതൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പിറന്ന ഗംഭീര ചിത്രമായ ‘അബ്രഹാം ഓസ്ലർ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മാർച്ച്‌ 20 മുതൽ ആയിരിക്കും മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവുക. ഇവ കൂടാതെ, അമേരിക്കൻ ഡാർക്ക് ഫാന്റസി ചിത്രം ‘ഡാംസൽ’, രജനീകാന്തിന്റെ ‘ലാൽസലാം’, കത്രീന കൈഫ് – വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘മെറി ക്രിസ്മസ്’ എന്നിവയും മാർച്ച്‌ 8-ന് നെറ്റ്ഫ്ലിക്സിൽ എത്തും.