ഇലക്ഷൻ ജയിച്ചാൽ 10 ലക്ഷം രൂപയുടെ കിരീടം മാതാവിന്, സ്വർണ്ണ കിരീട വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി | Suresh Gopi

Suresh Gopi had offered the gold crown to Mother Mary at Our Lady of Lourdes Metropolitan Cathedral : മലയാള സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. മോളിവുഡിലെ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന ലേബലിൽ ആണ് അദ്ദേഹം അറിയപ്പെടുന്നതെങ്കിലും, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ കാരുണ്യം ഉള്ള ഒരു വ്യക്തിയായി ആണ് അദ്ദേഹം ഇന്ന് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ആളുകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിക്കാനുള്ള മനസ്സ് സുരേഷ് ഗോപിക്ക് ഉണ്ട്.

വ്യത്യസ്ത മതവിഭാഗങ്ങളിലെ പരിപാടികളിൽ സംബന്ധിക്കുകയും തന്നാലാവുന്ന സഹായങ്ങൾ ചെയ്യാൻ സുരേഷ് ഗോപി തയ്യാറാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ അദ്ദേഹത്തെ പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുത്താറുമുണ്ട്. അടുത്തിടെ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ മാതാവിനെ ഒരു സ്വർണ്ണകിരീടം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ധാരാളം വിവാദങ്ങളാണ് ഉയർന്നുവരുന്നത്.

ഈ സാഹചര്യത്തിൽ ഇതിനോട് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. താൻ തന്നാൽ ആകുന്ന ഒരു നേർച്ചയാണ് മാതാവിന് സമർപ്പിച്ച് നിറവേറ്റിയത് എന്ന് പറഞ്ഞ് സുരേഷ് ഗോപി, തന്റെ വ്യക്തിപരമായ കാര്യത്തെ വലിയ ചർച്ചകളിലേക്ക് നയിക്കപ്പെട്ട സാഹചര്യത്തിൽ വിഷമം ഉണ്ട് എന്നും പറഞ്ഞു. അതേസമയം അദ്ദേഹം തന്റെ പുതിയ നേർച്ച വെളിപ്പെടുത്തുകയും ചെയ്തു. വരുന്ന ലോക്സഭ ഇലക്ഷനിൽ വിജയിക്കുന്ന പക്ഷം, ലൂർദ് പള്ളിയിലെ മാതാവിന് ഒരു വൈരം എങ്കിലും പതിച്ച

10 ലക്ഷം രൂപ വിലമതിക്കുന്ന കിരീടം സമർപ്പിക്കും എന്ന് സുരേഷ് ഗോപി അറിയിച്ചു. ഇതെല്ലാം തന്നെ വിശ്വാസവും ഇഷ്ടവും പ്രകാരമാണ് ചെയ്യുന്നത് എന്നും, ഇക്കാര്യങ്ങളിൽ മറ്റൊരു മാനവും കാണേണ്ടതില്ല എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിക്കുകയുണ്ടായി. രാഷ്ട്രീയ ജീവിതത്തിൽ സജീവമാണെങ്കിലും, സിനിമകൾ ചെയ്യുന്നത് താൻ തുടരും എന്നും സുരേഷ് ഗോപി വ്യക്തമാക്കി.