തീയായി 5 വിക്കെറ്റ് ബേസിൽ തമ്പി മാസ്സ്.. കറക്കിയിട്ട് സക്സേന.. റെക്കോർഡ് ലീഡും സമനിലയും പിടിച്ചു കേരളം

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ സമനില നേടി കേരള ടീം. ആസാം എതിരായ മാച്ച് സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ നേടിയ വമ്പൻ ലീഡ് കേരള ടീമിന് അനുഗ്രഹമായി. ഒന്നാം ഇന്നിങ്സിൽ 171 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയ കേരള ടീമിന് പോയിന്റ് ടേബിളിൽ ഇത് സഹായകമായി

അവസാന ദിനമായ ഇന്ന് ഒന്നാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ആസാം ടീം വെറും 248 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരള ടീം നേടിയത്. ഇന്ന് അസമിന് ഫോളോ ഓണും വഴങ്ങേണ്ടി വന്നു. രണ്ടാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ആസാം ടീം മൂന്ന് വിക്കെറ്റ് നഷ്ടത്തിൽ 212 റൺസിലേക്ക് എത്തി എങ്കിലും മത്സരത്തിൽ റിസൾട്ട് ഒന്നും സാധ്യമല്ലാത്തത്തിനാൽ തന്നെ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.

അതേസമയം ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ബേസില്‍ തമ്പിയാണ് ആസമിനെ തകര്‍ത്തത്.ആൾ റൗണ്ടർ ജലജ് സക്സേന നാല് വിക്കറ്റും സ്വന്തമാക്കി കയ്യടികൾ നേടി. മത്സരം സമനിലയിൽ അവസാനിച്ചു എങ്കിലും ഒന്നാം ഇനിങ്സ് ലീഡ് കരുത്തിൽ കേരള ടീമിന് മൂന്ന് പോയിന്റ് ലഭിച്ചു.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ആസാം ടീമിനായി റിയാൻ പരാഗ് സെഞ്ച്വറി നേടിയിരുന്നു.നേരത്തെ കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 റൺസിന്‌ ഓള്‍ ഔട്ടായി.148 പന്തില്‍ 131 റണ്‍സെടുത്ത് പൊരുതിയ സച്ചിന്‍ ബേബിയാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്.