രോഹിത്.. ബോൾ എവിടെ പോയെടാ.. ദൂബൈ മോൺസ്റ്റർ സിക്സ്.. കണ്ണുതള്ളി ഇന്ത്യൻ താരങ്ങൾ

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 യിൽ മിന്നുന്ന ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ.അഫ്ഗാൻ ഉയർത്തിയ 173 വിജയ ലക്‌ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടി.

അതേസമയം വെറും 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ ദുബൈ റൺസ് 63 നേടി പുറത്താവാതെ നിന്നു. ദൂബൈ തുടരെ നേടുന്ന രണ്ടാമത്തെ ഫിഫ്റ്റിയാണ് ഇന്നലെ പിറന്നത്.  താരം തുടരെ തിളങ്ങുന്ന കാഴ്ച ടീം ഇന്ത്യയെ സംബന്ധിച്ചു വലിയ ഹാപ്പി ന്യൂസ് തന്നെയാണ്. താരം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്നലെ തിളങ്ങി. ഇന്നലെ മാച്ചിൽ താരം ഒരു വിക്കെറ്റ് വീഴ്ത്തി.

എന്നാൽ ഇന്നലെ ബാറ്റ് ചെയ്യവേ നാല് സിക്സ് നേടിയ ദൂബൈ ഓരോ സിക്സും ഇന്ത്യൻ ക്യാമ്പിൽ വൻ ആഘോഷം ആയി മാറി. ഇന്നലെ മാച്ചിൽ മുഹമ്മദ്‌ നബി എറിഞ്ഞ എറിഞ്ഞ ഓവറിൽ തുടരെ ബോളുകളിൽ ശിവം ദൂബൈ സിക്സ് പറത്തി കയ്യടി നേടി. തുടരെ മൂന്ന് ബോളുകളിൽ സിക്സ് നേടിയ ദൂബൈ അടിച്ചത് ലോങ്ങ്‌ സിക്സുകൾ. ലോങ്ങ്‌ സിക്സ് ഇന്ത്യൻ ഡ്രസിങ് റൂമിൽ സെലിബ്രേഷൻ ആയി മാറി.

താരം പായിച്ച വൻ സിക്സ് ഞെട്ടലിൽ നോക്കി ഇരിക്കുന്ന നായകൻ രോഹിത് ശർമ്മ ,വിരാട് കോഹ്ലി ദൃശ്യവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആണ്. കാണാം വീഡിയോ