ധോണിയേയും കൊഹ്‍ലിയെയും ഞാൻ മാതൃകയാക്കി!! റോയൽസ് ഹീറോ ബറ്റ്ലർ പറയുന്നു

Jos Butler trying to do same like Dhoni and Kohli: കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഹീറോ ആയി മാറിയത് ഇംഗ്ലണ്ട് ബാറ്റർ ജോസ് ബട്ലർ ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താനായി രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിച്ചത് സെഞ്ച്വറി പ്രകടനവുമായി ബട്ലർ ആണ്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയ ബട്ലർ,

മത്സരശേഷം തന്റെ ഇന്നിംഗ്സിനെ സംബന്ധിച്ച് പ്രതികരിക്കുകയുണ്ടായി. സ്വയം വിശ്വസിക്കുന്നത് തുടരുക, അതായിരുന്നു തന്റെ ഇന്നിംഗ്സിന്റെ താക്കോൽ എന്ന് ബട്ലർ മത്സരശേഷം പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ പരിശീലകൻ കുമാർ സംഘകാല തനിക്ക് നൽകിയിട്ടുള്ള ഉപദേശം വെളിപ്പെടുത്തിയ ജോസ് ബട്ലർ, ഇന്ത്യൻ ഇതിഹാസം എംഎസ് ധോണി, വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലി എന്നിവരെ മാതൃകയാക്കേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞു.

“ധോണിയെയും കോഹ്ലിയേയും പോലുള്ള ആളുകൾ, അവർ അവസാനം വരെ നിൽക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന രീതി, നിങ്ങൾ പലതവണ ഐപിഎല്ലിൽ കണ്ടിട്ടുണ്ട്, ഞാനും അത് ചെയ്യാൻ ശ്രമിച്ചു. അത് കുമാർ സംഗക്കാര എന്നോട് ഒരുപാട് പറഞ്ഞിട്ടുള്ള കാര്യമാണ് – എപ്പോഴും ഒരു ചെറിയ ബ്രേക്കിംഗ് പോയിന്റ് ഉണ്ട്,” രാജസ്ഥാൻ റോയൽസ് ഓപ്പണർ മത്സരശേഷം പറഞ്ഞു.

അവസാന പന്ത് വരെ നീണ്ട് നിന്ന ഒരു വലിയ റൺ ചേസിൽ, തനിക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിച്ചതിൽ താൻ വളരെ സംതൃപ്തനാണെന്ന് ബട്ലർ പറഞ്ഞു. നെഗറ്റീവ് ചിന്തകൾ വരുമ്പോൾ, താൻ തികച്ചും വിപരീതമായി ആണ് ചിന്തിക്കാറുള്ളത് എന്നും, സ്വപ്നം കാണാൻ ധൈര്യപ്പെടാറുണ്ട് എന്നും ബട്ലർ പറഞ്ഞു. ഐപിഎല്ലിൽ ജോസ് ബട്ലർ നേടുന്ന ഏഴാമത്തെ സെഞ്ച്വറി ആണ് ഇത്. വിരാട് കോഹ്ലി (8) മാത്രമാണ് ഈ നേട്ടത്തിൽ ബട്ലറിന് മുന്നിൽ ഉള്ളത്. 6 സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിനെ ആണ് ബട്ലർ മറികടന്നത്.