“അദ്ദേഹം വന്നപ്പോഴാണ് ഞങ്ങൾ മത്സരത്തിൽ ഉണ്ടെന്ന് തോന്നിയത്” ബട്ലറെ കുറിച്ചല്ല സഞ്ജു പറയുന്നത്

Sanju Samson post match interview RR vs KKR: ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടുള്ള വിജയമാണ് കഴിഞ്ഞ ദിവസം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കെകെആർ ഉയർത്തിയ 224 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്, മത്സരത്തിന്റെ തുടക്കം മുതലേ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതോടെ 

ഈഡൻ ഗാർഡൻസിൽ ഹോം ടീം വിജയം സ്വന്തമാക്കും എന്നാണ് കാണികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിമിഷ നേരം കൊണ്ടാണ് രാജസ്ഥാൻ റോയൽസ് മത്സരം അവരുടെ വരുതിയിൽ ആക്കിയത്. ഇത് സംബന്ധിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരശേഷം സംസാരിക്കുകയുണ്ടായി. വിജയത്തിൽ വളരെ സന്തോഷമുണ്ട് എന്നു പറഞ്ഞ സഞ്ജു, റോവ്മാൻ പവലിന്റെ ബാറ്റിംഗിൽ ആശ്ചര്യം പങ്കുവെച്ചു. 

മത്സരത്തിൽ 60 പന്തിൽ 107* റൺസ് എടുത്ത് ബറ്റ്ലർ പുറത്താകാതെ നിന്നെങ്കിലും, 13 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 26 റൺസ് എടുത്ത് പവൽ ഒരു കംബാക്ക് ഇമ്പാക്ട് കൊണ്ടുവന്നിരുന്നു. “വിക്കറ്റുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് അതിശയപ്പെടുത്തി. പിന്നീട്, റോവ്മൻ വരികയും രണ്ട് സിക്സുകൾ അടിക്കുകയും ചെയ്തു, അപ്പോഴാണ് ഞങ്ങൾ ഇപ്പോഴും മത്സരത്തിൽ ഉണ്ട് എന്ന് തോന്നിയത്. ഇത് തിരിച്ചുവരവിനുള്ള മനോഹരമായ അവസരമായി,” സഞ്ജു പറയുന്നു. 

“കഴിഞ്ഞ 6-7 വർഷമായി ജോസ് ഞങ്ങൾക്ക് വേണ്ടി ചെയ്തത് തന്നെയാണ് ഇന്നും ചെയ്തത്, അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഒരു ഓപ്പണർ ആണെങ്കിൽ കൂടി, ജോസ് 20-ാം ഓവർ വരെ അവിടെ ഉണ്ടാകുമെന്ന് ഡഗ് ഔട്ടിൽ നമുക്കെല്ലാം അറിയാം. 20-ാം ഓവർ വരെ അദ്ദേഹം ബാറ്റ് ചെയ്യുകയാണെങ്കിൽ, എത്ര റൺസ് ആണെങ്കിലും പിന്തുടരുന്നത് ബുദ്ധിമുട്ടല്ല,” സഞ്ജു സാംസൺ പറഞ്ഞു.