എടാ മോനെ, കൊൽക്കത്തയെ ബട്ലർ തൂക്കിയെടാ!! സഞ്ജു പടക്ക് രാജകീയ വിജയം

Jos Butler century Rajasthan Royals beat Kolkata Knight Riders: ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തി. സുനിൽ നരേന്റെ സെഞ്ചുറി മികവിൽ 224 റൺസ് വിജയലക്ഷ്യം ഉയർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ, ജോസ് ബട്ലറുടെ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെകെആർ സുനിൽ നരേന്റെ (109) ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ 223 റൺസ് സ്കോർ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കം അത്ര നന്നായിരുന്നില്ല. ഓപ്പണർ യശാവി ജയിസ്വാൾ (19), ക്യാപ്റ്റൻ സഞ്ജു സാംസൺ (12) എന്നിവർ അതിവേഗം മടങ്ങിയത് ടീമിന് തിരിച്ചടിയായി. എന്നാൽ, ജോസ് ബറ്റ്ലർക്കൊപ്പം എത്തിയ പരാഗ് (14 പന്തിൽ 34) അതിവേഗം റൺ ഉയർത്തി. 

രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റുകൾ ഒരു തലയ്ക്കെ തകർന്നടിയുമ്പോഴും ജോസ് ബറ്റ്ലർ അടിപതറാതെ നിലയുറപ്പിച്ചു. 60 പന്തിൽ 9 ഫോറും 6 സിക്സും സഹിതം ബറ്റ്ലർ 107* റൺസ് എടുത്ത് പുറത്താകാതെ നിന്ന് മത്സരത്തിന്റെ അവസാന ബോളിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചു.