സഞ്ജുവിന്റെ സ്പിന്നർമാറെ എയറിലാക്കി സുനിൽ നരേൻ, സെഞ്ച്വറി മികവിൽ നൈറ്റ് റൈഡേഴ്‌സ്

Sunil Narine century KKR vs RR: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി പ്രകടനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണർ സുനിൽ നരേൻ. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെകെആർ-ന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ റോയൽസ് ബൗളർമാർക്ക്

വീഴ്ത്താൻ സാധിച്ചതോടെ മത്സരം റോയൽസിന്റെ വരുതിയിൽ ആയി എന്ന് തോന്നിപ്പിച്ചു. എന്നാൽ, ഒരു തലക്കൽ സുനിൽ നരയൻ നിലയുറപ്പിക്കുകയും ഒറ്റയാൾ പോരാട്ടം അഴിച്ചുവിടുകയും ചെയ്തു. രാജസ്ഥാൻ റോയൽസിന്റെ ബൗളർമാർക്കെതിരെ നിർഭയം ബാറ്റ് വീശിയ സുനിൽ നരൈൻ, 56 പന്തിൽ നിന്ന് 109 റൺസ് സ്കോർ ചെയ്തു. 13 ഫോറും 6 സിക്സും സുനിൽ നരൈന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 

ട്രെന്റ് ബോൾട്ട് ആണ് ഒടുവിൽ സുനിൽ നരൈനെ ബൗൾഡ് ചെയ്തത്. രാജസ്ഥാൻ റോയൽസിന്റെ സ്പിൻ സഖ്യം യുസ്വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവർ യഥാക്രമം 54, 49 എന്നിങ്ങനെ റൺസ് വഴങ്ങി. ചഹൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും അശ്വിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല. ആവേശ് ഖാൻ, കുൽദീപ് സെൻ എന്നിവർ രാജസ്ഥാൻ റോയൽസിന് വേണ്ടി രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. 

രഘുവൻഷി (18 പന്തിൽ 30), റിങ്കു സിംഗ് (9 പന്തിൽ 20) എടുത്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  നിശ്ചിത ഓവറിൽ  6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് ടോട്ടൽ കണ്ടെത്തി. സഞ്ജു സാംസനെയും കൂട്ടരെയും കാത്ത് വലിയ വിജയലക്ഷ്യം ആണ് മുന്നിൽ നിൽക്കുന്നത്. ജയിസ്വാൾ, പവൽ, സഞ്ജു, ഹെറ്റ്മയർ തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ് നിരക്ക് ഈ വിജയം നേടാൻ ആകുമോ എന്ന് കണ്ടറിയാം.