ഈ നടി ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമയിൽ തന്റെ തനതായ ശൈലിയിലുള്ള വേഷങ്ങൾ കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായി മാറിയ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

അഭിനയത്തിന് പുറമേ ഭരതനാട്യത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം, തന്റെ ചെറിയ പ്രായം മുതൽ തന്നെ നൃത്തം അഭ്യസിച്ചു വന്ന വ്യക്തിയാണ്. 2013-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, ഇന്ന് മലയാളം, തമിഴ് ഇൻഡസ്ട്രികളിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

2013-ലാണ് ഈ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും, മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നതിനായി മൂന്നുവർഷത്തോളം ഈ താരത്തിന് കാത്തിരിക്കേണ്ടി. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് ഈ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫഹദ് ഫാസിൽ നായകനായി എത്തിയ ഒരു ഇന്ത്യൻ പ്രണയകഥ, പൃഥ്വിരാജ് നായകനായി എത്തിയ അനാർക്കലി എന്നീ ഹിറ്റ്‌ ചിത്രങ്ങളിൽ ചെറിയ റോളിൽ ആണെങ്കിലും ഈ താരം ഭാഗമായി.

ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലെ ഷാഹിന എന്ന തേപ്പുകാരിയെ നിങ്ങൾ ആരും തന്നെ മറന്നിട്ടുണ്ടാവില്ലല്ലോ. ആ ഷാഹിനയായി വേഷമിട്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി അനു സിത്താരയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 2017-ൽ പുറത്തിറങ്ങിയ ഫുക്രി എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ശ്രദ്ധേയമായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട്, രാമന്റെ ഏദൻതോട്ടം, അച്ചായൻസ് , ആന അലറലോടലറൽ, ക്യാപ്റ്റൻ, പടയോട്ടം എന്നിങ്ങനെ നിരവധി സിനിമകളിൽ അനു സിത്താര നായികയായി എത്തി.

2019-ൽ പുറത്തിറങ്ങിയ പൊതു നാളൻ കരുതി എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 12th Man എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ഏറ്റവും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. വാതിൽ , ദുനിയാവിന്റെ ഒരറ്റത്ത്, മോമോ ഇൻ ദുബായ്, അനുരാധ ക്രൈം നൊ 59/2019 എന്നിങ്ങനെ നിരവധി സിനിമകളാണ് അനു സിത്താരയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.