ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതി, ഈ പയ്യൻ ആരാണെന്ന് മനസ്സിലായോ?

ഇന്ത്യൻ സിനിമ ആരാധകർ, അഭിനേതാക്കളെ തങ്ങളുടെ ആരാധന ബിംബങ്ങളായിയാണ് കണക്കാക്കുന്നത്. നടി നടന്മാരുടെ സ്ക്രീനിലെ അഭിനയം കണ്ട് ആരാധന തോന്നിയ ആരാധകർ, പിന്നീട് അവരുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയാൻ താൽപ്പര്യപ്പെടുകയും, ഓരോ കാര്യങ്ങളിലും തങ്ങളുടെ ഇഷ്ട നടി നടന്മാരുടെ സ്വഭാവസവിശേഷതകളും മേക്ക് ഓവറുകളും അനുകരിക്കാൻ ശ്രമിക്കുന്നതും ഇന്ത്യൻ സിനിമ ആരാധകരിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

ഇത്തരത്തിൽ ഇന്ത്യൻ സിനിമ ആരാധകർക്കിടയിൽ കഴിഞ്ഞ 50 വർഷത്തിന് മുകളിലായി തന്റേതായ ഒരു ഇടം സൃഷ്ടിച്ച അതുല്യനായ ഒരു നടന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇന്ത്യൻ സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത വളരെ ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ 50 വർഷത്തിന് മുകളിലായി ഇന്ത്യൻ സിനിമയിൽ തന്റെ താരത്തിളക്കത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ നടൻ ആരെന്ന് നിങ്ങൾക്ക് മനസ്സിലായോ?

വ്യത്യസ്ത വേഷപ്പകർച്ച കൊണ്ടും, പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കഥാപാത്ര വൈഭവങ്ങൾ കൊണ്ടും ആരാധകർ ‘ഉലകനായകൻ’ എന്ന് ഇഷ്ടത്തോടെ വിളിക്കുന്ന നടൻ കമൽ ഹാസന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും 20 ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയ കമൽ ഹാസനെ രാജ്യം പത്മശ്രീ, പത്മഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

1960-ൽ പുറത്തിറങ്ങിയ ‘കലത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി ആണ് കമൽ ഹാസൻ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട കമൽ ഹാസൻ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കമൽ ഹാസന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന അഭിനയത്രികളാണ്.