സ്വാസിക ഇനി പ്രേമിന്റെ മാത്രം!! കാത്തിരിപ്പിനൊടുവിൽ പ്രിയതമക്ക് പുടവ കൊടുത്ത് സിന്ദൂരം ചാർത്തി പ്രേം

സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. ഈയിടെ അപ്രതീക്ഷിതമായാണ് വിവാഹിതയാകാൻ പോകുന്ന കാര്യം നടി വെളിപ്പെടുത്തിയത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. സീരിയൽ താരമായിരുന്ന സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയതു സീത എന്ന സീരിയൽ ആയിരുന്നു.

ഹിറ്റ്‌ ആയി മാറിയ സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തിയത്. 2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാ ലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നായികയായി എത്തിയ ചതുരം എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് സ്വാസികയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. ഇരുവരുടേതും പ്രണയവിവാഹമാണ്. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

സീരിയൽ സെറ്റിൽ തുടങ്ങിയ പ്രണയത്തിൽ പ്രേമിനെ അങ്ങോട്ട് താൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്ന് സ്വാസിക പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ജനുവരി 26 ന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. തുടർന്ന് താരങ്ങൾക്കായി കൊച്ചിയിൽ ജനുവരി 27ന്പാർട്ടിയും സംഘടിപ്പിക്കും.