സ്വാസികക്ക് ആശംസ പ്രവാഹം.. വധു വരന്മാരെ അനുഗ്രഹിക്കാൻ ഓടി എത്തി ദിലീപ്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയ ആഘോഷിച്ച രണ്ടാമത്തെ വിവാഹമാണ് സ്വാസികയുടേത്. ചലച്ചിത്ര അഭിനേതാവും സീരിയൽ നടിയും മോഡലുമായ സ്വാസികയുടെയും സഹനടൻ പ്രേമിന്റെയും വിവാഹ പരിപാടിക്കാണ് വൻ താരനിര പങ്കെടുത്തത്.

സുരേഷ് ഗോപി, ദിലീപ്, ഇടവേള ബാബു, ശ്വേതാ മേനോൻ തുടങ്ങി നിരവധി സിനിമ മേഖലയിലുള്ള പ്രസിദ്ധർ വിവാഹത്തിന് പങ്കെടുത്തു. ഇതിൽ വൈറലായ വരവായിരുന്നു ദിലീപിന്റേത്. ജനപ്രിയനായകൻ പലതിരക്കുകളും മാറ്റിവെച്ച് നടി സ്വാസികയുടെ വിവാഹ ചടങ്ങുകൾക്ക് നേരിട്ട് പങ്കെടുത്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി. സ്വാസികക്കും പ്രേമിനും എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ടാണ് ദിലീപ് മടങ്ങിയത്.

ചുവന്ന സാരിയിൽ സ്വാസികയും വെള്ളയിൽ ഗോൾഡൻ കളർ വർക്കുള്ള ജുബ്ബയിട്ട് വരൻ പ്രേമും വേദിയിൽ അതിഥികളെ സ്വീകരിച്ചു. പ്രണയം വളരെ പെട്ടെന്ന് വിവാഹത്തിലേക്ക് നീങ്ങിയതിൽ ആരാധകരും പ്രേക്ഷകരും ഒരുപോലെ സന്തോഷിക്കുകയാണ്. ‘മനം പോലെ മംഗല്യം’ എന്ന സീരിയലിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സീരിയലിന്റെ സെറ്റിൽവെച്ചാണ് പ്രണയം തുടങ്ങിയതെന്നും, അങ്ങോട്ട് ചെന്ന് പ്രൊപ്പോസ് ചെയ് താനാണെന്നും സ്വാസിക പറയുന്നു. ഒരു പ്രമുഖ ചാനൽ പരിപാടിക്കിടയിലാണ് താരം പ്രണയകഥ വെളിപ്പെടുത്തിയത്.

ഒരുമിച്ച് ജീവിച്ചു കൂടെയെന്ന് സ്വാസിക ചോദിച്ചതിന് പ്രേമിന്റെ മറുപടി “എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി” എന്നായിരുന്നു. ഈ വർഷം ആദ്യമായാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം ഒഫീഷ്യലായി തുറന്നുപറയുന്നത്. പെട്ടെന്ന് തന്നെ അത് വിവാഹത്തിലേക്ക് നീങ്ങിയതിന്റെ ത്രില്ലിലാണ് പ്രേക്ഷകരെല്ലാം.