വിക്രത്തിനു ശിക്ഷ ലഭിച്ചതിൽ നെഞ്ചു പൊട്ടി കരഞ്ഞ് പ്രകാശൻ!! മനുവിനോടുള്ള രാഹുലിന്റെ താല്പര്യ കുറവ് മനസിലാക്കി സരയു; സേനന് മുന്നിൽ വെച്ച് രൂപയ്ക്ക് ആ ആപത്ത് സംഭവിക്കുന്നു..!! | Mounaragam Serial Promo January 23

Mounaragam Serial Promo January 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമിനെ റിമാൻഡ് ചെയ്തതിൻ്റെ വിഷമത്തിൽ പ്രകാശൻ വീട്ടിൽ വരികയായിരുന്നു. കാദംബരിയും രതീഷും കൂടി അവന് വേണ്ടി നടക്കാൻ നിൽക്കേണ്ടെന്ന് പറയുകയാണ്.

പിന്നീട് കാണുന്നത് ദീപയും സോണിയും തമ്മിൽ സംസാരിക്കുന്നതാണ്. ദീപയോട് വിക്രമിന് വേണ്ടി വാദിക്കരുതെന്ന് പറഞ്ഞപ്പോൾ, ഇല്ലെന്നും ഞാൻ കല്യാണിയോട് അവന് വേണ്ട ശിക്ഷ വാങ്ങി നൽകണമെന്ന് പറയുകയായിരുന്നു. അപ്പോഴാണ് കല്യാണിയും കിരണും വരുന്നത്. വിക്രമിന് തക്ക ശിക്ഷ തന്നെ വാങ്ങി നൽകിയിട്ടുണ്ടെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് ശാരിയും, രാഹുലും, സരയുവും പലതും സംസാരിക്കുകയായിരുന്നു.

അപ്പോഴാണ് രാഹുലിനെ പ്രകാശൻ വിളിക്കുന്നത്. കല്യാണിയെ കൊല്ലണമെന്നാണ് പ്രകാശൻ രാഹുലിനോട് ആവശ്യപ്പെടുന്നത്. വിക്രമിൻ്റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞപ്പോൾ, അത് ആ കല്യാണി കാരണമാണെന്ന് പറയുകയാണ് പ്രകാശൻ. ഞാൻ നാട്ടിൽ വന്നാൽ കാണാമെന്ന് പറയുകയാണ് രാഹുൽ. പ്രകാശൻ വിളിച്ച കാര്യം ശാരിയോടും സരയുവിനോടും പറയുകയാണ്. അവൻ കല്യാണിയെ കൊല്ലണമെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് പറയുകയാണ് രാഹുൽ. ആ ചന്ദ്രസേനൻ മരിക്കാതെ ഒന്നും നടക്കില്ലെന്നാണ് സരയു പറയുന്നത്. ഉടൻ തന്നെ രാഹുൽ ആക്കിയ ഗുണ്ടയെ വിളിക്കുകയായിരുന്നു. അയാളെ ഉടൻ കൊല്ലുമെന്നാണ് മൈക്കിൾ പറയുന്നത്. പിന്നീട് കാണുന്നത് ചന്ദ്രസേനനും ദയാനന്ദനും പലതും സംസാരിക്കുകയാണ്. എനിക്ക് മെസേജയക്കുന്നവളുമായി ഞാൻ പ്രേമിച്ചു നടക്കുകയാണെന്ന് തമാശ രൂപേണ പറയുകയാണ് ചന്ദ്രസേനൻ.

പിന്നീട് കാണുന്നത് രൂപ ചന്ദ്രസേനന് ഇഷ്ടമുള്ള കളറിലുള്ള സാരിയുടുത്ത് അമ്പലത്തിൽ പോവാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് യാമിനി വരുന്നത്. എവിടെയാണ് പോകുന്നതെന്നും, അദ്ദേഹം വരാമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുകയാണ്. അറിയില്ലെന്നും ഞാൻ അമ്പലത്തിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് രൂപ പോവുകയാണ്. രൂപ പ്രാർത്ഥിക്കുമ്പോഴാണ് ചന്ദ്രസേനൻ വരുന്നത്. ചന്ദ്രസേനൻ്റെ പിറകിൽ രാഹുൽ ആക്കിയ ഗുണ്ടയായ മൈക്കിൾ കത്തിയുമായി കുത്താൻ വരുമ്പോഴാണ് രൂപ തടയുന്നത്. ചന്ദ്രസേനൻ തിരിഞ്ഞു നോക്കുമ്പോൾ ഗുണ്ടയെ കണ്ടതും തോക്കെടുത്ത് വെടിവയ്ക്കാൻ പോവുമ്പോഴാണ്, രൂപയ്ക്ക് തല കറക്കം വരുന്നത്.ഉടൻ തന്നെ താങ്ങി പിടിച്ച് രൂപയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഞാൻ മരിക്കണമെന്ന് ആഗ്രഹിച്ച രൂപ എന്നെ എന്തിനാണ് രക്ഷിച്ചതെന്ന് ആലോചിക്കുകയാണ് ചന്ദ്രസേനൻ.അങ്ങനെ വ്യത്യസ്ത പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.