കല്യാണ മാമാങ്കത്തിന് കോടിയേറി!! ഗോപികയ്ക്ക് വേണ്ടതെല്ലാം വാങ്ങി നൽകി ജി പി; സൂര്യാസ്തമയം വരെ സ്വർണ്ണം വാങ്ങി ജി പിയുടെയും ഗോപികയുടെയും കുടുംബം; വീഡിയോ വൈറൽ.!! | G P And Gopika Wedding Shopping Video

G P And Gopika Wedding Shopping Video: ഇപ്പോൾ സിനിമ, സീരിയൽ മേഖലയിലാകെ കല്യാണ മാമാങ്ക മേളങ്ങൾ തന്നെയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നതിന് പിന്നാലെ ഇനി ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം നടക്കാൻ പോകുന്നതിന്റെ സന്തോഷമാണ് ആരാധകർ ഒന്നടങ്കം പങ്കിടുന്നത്.

ജനുവരി 28ന് തങ്ങൾ വിവാഹിതരാകും എന്നും ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെ താരങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ഓരോ ദിവസവും ജിപിയുടെ യൂട്യൂബ് ചാനലിലൂടെ വിവാഹമേളങ്ങളാണ് ആരാധകരിലേക്ക് എത്തുന്നത്. ഇതിനു മുന്നോടിയായി ഇപ്പോൾ സ്വർണം എടുക്കാൻ പോയതിന്റെ വീഡിയോയാണ് ജി പി പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ജീപിക്കൊപ്പം ഗോപികയും വീഡിയോയിൽ എത്തുന്നുണ്ട്.

താൻ സാധാരണ ഒരുപാട് സ്വർണം ഒന്നും ഇടുന്ന ആളല്ലെന്നും എന്നാൽ വിവാഹമായതുകൊണ്ട് സ്വർണം എടുക്കേണ്ടത് നിർബന്ധമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഗോപിക പറയുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിന് വാങ്ങിയതും അത്തരത്തിലുള്ള കളക്ഷനുകൾ തന്നെയാണെന്ന് ഗോപിക പറയുന്നു. അതേ സമയം തന്നെ സ്വർണത്തെപ്പറ്റിയുള്ള വ്യത്യസ്ത കാഴ്ചപ്പാടും അഭിപ്രായവുമാണ് ജി പി പങ്കുവെച്ചിരിക്കുന്നത്.സ്വർണം എടുക്കാൻ പോകാം എന്ന് പറഞ്ഞ് താൻ അവരുടെ കൂടെ പോയപ്പോൾ തനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ലെന്നും എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ മാല എന്ന് താൻ പറഞ്ഞു എന്നും എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗൂഗിളും മറ്റ് റഫറൻസുകളും ഒക്കെ വെച്ചാണ് അവർ സ്വർണം എടുക്കാൻ വന്നതെന്ന് ജിപി പറയുന്നു.

ഓരോ ഐറ്റം എടുക്കുമ്പോഴും അതിനെപ്പറ്റി അവർക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു എന്നും, തക്കതായ മോഡലുകൾ പോലും ഫോണിൽ കണ്ടെത്തി കൊണ്ടാണ് അവർ വന്നതെന്നും ഗോവിന്ദ് പത്മസൂര്യ ചിരിയോടെയാണ് പറയുന്നത്. ഇതുവരെ താൻ മോതിരം ഉപയോഗിച്ചിട്ടില്ല എന്നും സിനിമയുടെയോ മറ്റോ ആവശ്യത്തിനുവേണ്ടി അല്ലാതെ മോതിരം ഉപയോഗിച്ച ഓർമ്മ പോലും തനിക്കില്ലെന്ന് ജി പി പറയുന്നു. അതുകൊണ്ടുതന്നെ തന്നോട് മോതിരത്തിന്റെ അളവ് ചോദിച്ചപ്പോൾ ഷർട്ടിന്റെ അളവ് വേണമെങ്കിൽ പറയാം എന്നാണ് താൻ പറഞ്ഞതെന്ന് ജിപി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.