
ഇനി മധുര കിഴങ്ങു വാങ്ങാൻ എങ്ങും പോകേണ്ട ,വീട്ടിൽ ഒരു പഴയ തുണി ഉണ്ടോ?? ചക്കര കിഴങ്ങു പറിച്ചു തിന്ന് മടുക്കും
കുട്ടികൾക്കും, വലിയവർക്കുമെല്ലാം ഒരേ രീതിയിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു കിഴങ്ങു വർഗ്ഗമാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ മധുരക്കിഴങ്ങിന്റെ സീസണായാൽ എല്ലാവരും അത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് തന്നെ വളർത്തിയെടുക്കാവുന്ന ഒരു സസ്യമാണ് മധുരക്കിഴങ്ങ്. അതിന്റെ കൃഷിരീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം.
സ്ഥലക്കുറവ് ഒരു പ്രശ്നമായിട്ടുള്ള ആളുകൾക്ക് പോലും തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കൃഷി രീതിയാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ കടകളിലും മറ്റും പച്ചക്കറി സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രീതിയിലുള്ള ചതുരാകൃതിയിലുള്ള ബാസ്ക്കറ്റ് ആണ് ആവശ്യമായിട്ടുള്ളത്. അതിനു മുകളിലായി ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് ഹോൾ ഇട്ട് സെറ്റ് ചെയ്ത് കൊടുക്കുക. എന്നാൽ മാത്രമാണ് മണ്ണിൽ നിന്നും വെള്ളം താഴേക്ക് ഇറങ്ങി പോവുകയുള്ളൂ.

ആദ്യത്തെ ലയർ ആയി കരിയിലയാണ് ഉപയോഗിക്കേണ്ടത്. കരിയില ഉപയോഗിക്കുന്നത് വഴി ചെടികൾ പെട്ടെന്ന് വളർന്നു കിട്ടുകയും ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്. ശേഷം ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കിയ മണ്ണ് വിതറി കൊടുക്കുക. മണ്ണിൽ അല്പം കുമ്മായം ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ മണ്ണിന്റെ പുളിപ്പ് രസം എളുപ്പത്തിൽ മാറി കിട്ടുന്നതാണ്.
നടാനായി തിരഞ്ഞെടുക്കുന്ന മധുരക്കിഴങ്ങ് പത്തുദിവസം മുൻപ് തന്നെ നല്ലതുപോലെ നനച്ച് മണ്ണിൽ മിക്സ് ചെയ്ത് ഒരു തുണിയിൽ കെട്ടിവയ്ക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി കിഴങ്ങിൽ പെട്ടെന്ന് മുളകൾ വന്ന് തുടങ്ങുകയും അതുവഴി ചെടി പടർന്ന് വരികയും ചെയ്യുന്നതാണ്. പിന്നീട് മുളപ്പിച്ച കിഴങ്ങ് രണ്ട് കഷ്ണങ്ങളായി മുറിച്ച് മണ്ണിലേക്ക് നട്ടു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ മധുരക്കിഴങ്ങ് കൃഷി ചെയ്യുകയാണെങ്കിൽ, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിഴങ്ങിൽ നിന്നും വള്ളി പടർന്നു വരുന്നതായി കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.