ഏഴ് ലക്ഷം രൂപയുടെ ഒരു കിടിലൻ വീട്; ആരുടേയും മനസ് നിറയ്ക്കും ഈ സമകാലിക വീട്… |Small Budget House 700 Square feet for 7 Lakh

Small Budget House 700 Square feet for 7 Lakh Malayalam : പലരുടെയും സ്വപ്നം തന്നെയാണ് ഓരോ വീടും. ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളാണ്. അതൊരു എലിവേഷൻ ആശയമാവാം അല്ലെങ്കിൽ സ്പേസ് പ്ലാനിങ് ആവാം, ഫർണിച്ചർ ഡിസൈൻ, വിവിധ നിറങ്ങൾ, പ്രകൃതിയെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടു വരുന്ന എന്നീ ആശയങ്ങളായിരിക്കും. ചിലപ്പോൾ മേൽ പറഞ്ഞ വിവിധ ആശയങ്ങളായിരിക്കും നമ്മളുടെ വീട് എന്ന സ്വപ്നത്തെ സ്വാധീനിക്കുന്നത്.

എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒട്ടനവധി ആശയങ്ങൾ സമ്മാനിക്കുന്ന ഒരു സമകാലിക വീടാണ്. പുറമെ നിന്നും നോക്കുമ്പോൾ ഒരു സാധാരണക്കാരനു സ്വപ്നത്തിൽ കാണാൻ കഴിയുന്ന വീടാണ് ഇവിടെ കാണാൻ കഴിയുന്നത്. വെറും ഏഴ് ലക്ഷം രൂപയിൽ 700 ചതുരശ്ര അടിയിലാണ് ഈയൊരു മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്. സംഭവം 700 സ്വകയർ ഫീറ്റ് ഉണ്ടെങ്കിലും കണ്ട് കഴിഞ്ഞാൽ അത്യാവശ്യം വലിയയൊരു വീടായിട്ടാണ് തോന്നിപ്പിക്കുന്നത്.

സാധാരണ വീടുകളിൽ ഉള്ളപോലെ സിറ്റ്ഔട്ടാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ ലിവിങ് ഏരിയയാണ് എടുത്തു പറയേണ്ടത്. അത്യാവശ്യം സ്പേസുള്ളതും ഒരുപാട് ഫർണിച്ചർസും അടങ്ങിയ സ്ഥലമാണ് ഇവിടെയുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ഉളിലേക്ക് കയറാൻ ഒരു വാതിലൊക്കെ നൽകിട്ടുണ്ട്. കിടപ്പ് മുറിയാണ് എടുത്ത് പറയേണ്ടിരിക്കുന്നത്. സാധാരണ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നുവെങ്കിലും ആരെയും ആകർഷിപ്പിക്കുന്ന മുറിയായിട്ടാണ് കാണാൻ സാധിക്കുന്നത്.

അടുക്കളയാണ് വീടുകളിൽ ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത്. വലിയ സ്പേസ് ഇല്ലെങ്കിലും വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. സാധാരണ പോലെ കബോർഡുകളും അത്യാവശ്യം സ്റ്റോറേജ് സ്പേസുകളും ഇവിടെ കാണാൻ കഴിയുന്നു. ചുരുങ്ങിയ ചിലവിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വീട് തന്നെയാണ് ഇവിടെ ഇന്ന് പരിചയപ്പെട്ടത്.

Rate this post