റിസ്ക് എടുത്തു കളിക്കുന്നു.. അതാണ്‌ ഞങ്ങൾ ടീം പ്ലാൻ!! തുറന്ന് പറഞ്ഞു നായകൻ സൂര്യ കുമാർ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ (13 പന്തില്‍ 30), തിലക് വര്‍മ (15 പന്തില്‍ 24), സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ 16), അക്‌സര്‍ പട്ടേല്‍ (11 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്നത്.പരമ്പര 4-1ന് ഇന്ത്യൻ ടീം നേടിയ ശേഷം നായകൻ സൂര്യ കുമാർ യാഥവ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി.

“ബൌളിംഗ് പ്ലാൻ എന്തെന്ന് ചോദിച്ചാൽ.നിങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നവർക്ക് പന്ത് എറിയുക. ഈ ആളുകൾ നെറ്റ്‌സിൽ ശരിക്കും കഠിനാധ്വാനം ചെയ്യുന്നു – ഗെയിമിൽ അവർ ടീമിനായി നൽകാൻ  ആഗ്രഹിക്കുന്നത് പരിശീലിക്കുന്നത് തുടരുകയാണ്.എനിക്ക് അവരെ എപ്പോഴെല്ലാം ആവശ്യമുള്ളപ്പോഴെല്ലാം, അവർ എല്ലായ്പ്പോഴും ഉഷാറായിയുണ്ടാകും
ഞങ്ങൾ ഇരുന്ന് സംസാരിച്ചത് ഇതാണ് – ഏത് ബ്രാൻഡ് ക്രിക്കറ്റ് ആണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത്, ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു. ഇത് ഉയർന്ന റിസ്ക്, ഉയർന്ന റിവാർഡ് ഗെയിമാണ്, എന്നാൽ ദിവസാവസാനം ഞങ്ങൾക്ക് എന്താണ് പ്രവർത്തിക്കുന്നത്, ഞങ്ങൾ അത് ചെയ്യുന്നു”നായകൻ സൂര്യ കുമാർ യാഥവ് അഭിപ്രായം വിശദമാക്കി

” ബാറ്റിംഗിൽ മുൻനിരയിലുള്ള ഒരാൾ അങ്ങനെ ബാറ്റ് ചെയ്യുന്നത് കാണാൻ നല്ലതാണ്. അവൻ്റെ കുടുംബത്തിലും ഞാൻ വളരെ സന്തോഷവാനാണ്. അവൻ്റെ ഇന്നിംഗ്സ് ആസ്വദിച്ചിരിക്കണം. അത് ഗംഭീരമായിരുന്നു.വരുൺ ചക്രവർത്തി ബൗളിംഗ് – അവൻ ഒരു പ്രക്രിയാധിഷ്ഠിത മനുഷ്യനാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. നെറ്റ്സിൽ വളരെ കഠിനമായി പ്രവർത്തിക്കുന്നു. പുതിയ എന്തെങ്കിലും പഠിക്കാൻ എപ്പോഴും തയ്യാറാണ്, നിങ്ങൾക്ക്  അതിന്റെ ഫലങ്ങൾ കാണാൻ കഴിയുന്നുണ്ട് “നായകൻ സൂര്യ തുറന്ന് പറഞ്ഞു