
ഹേറ്റേഴ്‌സ് ഇത് കണ്ടില്ലേ…സൂപ്പർ റെക്കോർഡ് നേടി സഞ്ജു!! നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ നേട്ടം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റൺസിന്റെ തകരോപണ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി.നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. മിന്നുന്ന സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം.54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി
എന്നാൽ ഇന്ത്യയുടെ വിജയത്തിലും സഞ്ജു സാംസന്റെ മോശം പ്രകടനം ആരാധകരിൽ വലിയ ഉയർത്തിയിട്ടുണ്ട്. ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സഞ്ജു സിക്‌സര്‍ പറത്തി. ഈ ഓവറില്‍ 16 റണ്‍സാണു സഞ്ജു അടിച്ചുകൂട്ടിയത്. എന്നാല്‍ തൊട്ടുപിന്നാലെ സഞ്ജു പുറത്തായത് നിരാശയായി. ഇത്തവണയും ഷോര്‍ട്ട് ബോളിലാണു മലയാളി താരത്തിന്റെ പുറത്താകല്‍. മാര്‍ക് വുഡിന്റെ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പുള്‍ ചെയ്ത സഞ്ജുവിനെ ബൗണ്ടറിക്കു സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍ച്ചര്‍ പിടിച്ചെടുത്തു
ഒരു ടി20 മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി സാംസൺ മാറി, രോഹിത് ശർമ്മയുടെയും യശസ്വി ജയ്‌സ്വാളിന്റെയും എലൈറ്റ് കമ്പനിയിൽ ചേർന്നു.2021 പരമ്പരയിൽ അഹമ്മദാബാദിൽ ഇംഗ്ലീഷ് റിസ്റ്റ് സ്പിന്നർ ആദിൽ റാഷിദിനെതിരെ രോഹിത് ഈ നേട്ടം കൈവരിച്ചപ്പോൾ, സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയ്‌ക്കെതിരെ ജയ്‌സ്വാൾ ആ നേട്ടം കൈവരിച്ചു.
ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയ ഇന്ത്യൻ ഓപ്പണർമാർ :
രോഹിത് ശർമ്മ vs ആദിൽ റാഷിദ്, IND vs ENG, അഹമ്മദാബാദ്, 2021
യശസ്വി ജയ്‌സ്വാൾ vs സിക്കന്ദർ റാസ, IND vs ZIM, ഹരാരെ, 2024
സഞ്ജു സാംസൺ vs ജോഫ്ര ആർച്ചർ, IND vs ENG, മുംബൈ, 2025*