നിമിഷ നേരം കൊണ്ട് സ്വാദിഷ്ടമായ ഇഞ്ചി തൈര് തയ്യാറാക്കാം ,ഈ സ്വാദ് ആരും മറക്കില്ല ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

തൈര് വിഭവങ്ങൾ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. അതിപ്പോൾ നോൺ വെജ് ആയാലും വെജ് വിഭവങ്ങൾ ആയാലും തൈര് കറി ബെസ്റ്റ് കോമ്പിനേഷൻ ആണ്. കുട്ടികൾക്ക് തൈര് കൂട്ടി ചോറ് കൊടുക്കുന്നതും വളരെ നല്ലതാണു. എല്ലാവരും ഒരേപോലെ ഇഷ്ടമാകുന്ന രീതിയിൽ ഇഞ്ചി തൈര് എങ്ങനേ തയ്യാറാക്കാമെന്നു നോക്കാം.

  • 75g ഇഞ്ചി
  • 5 പച്ചമുളക് (ചെറുതായി അരിഞ്ഞത് )
  • കറിവേപ്പില
  • തൈര്
  • ഉപ്പ്

ഒരു bowl ലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച പച്ചമുളകും കറിവേപ്പിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് യോചിപ്പിക്കുക.ഇതിലേക്ക് തൈരും ചേർത്ത് നന്നായി യോചിപ്പിക്കുക.ചേരുവകൾ ഒക്കെ നന്നായി യോജിച്ചു കഴിഞ്ഞാൽ രുചികരമാ ഇഞ്ചി തൈര് റെഡി. വെറും മിനിറ്റുകൾക്കകം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം ആണ് ഇത്.

ഉപയോഗത്തിന് 4,5 മണിക്കൂർ മുൻപെങ്കിലും ഇഞ്ചി തൈര് ഉണ്ടാക്കി വെക്കുക. എന്നാൽ മാത്രമേ ഇഞ്ചിയുടെയും പച്ചമുളഗിന്റെയും സ്വാദ് ഒത്തിനങ്ങി ലഭിക്കുക ഉള്ളൂ. ഇഞ്ചി തൈര് വളരെ രുചികരവും പെട്ടന്ന് ഉണ്ടാക്കാൻ ആകുന്നതുമായ ഒരു വിഭവം ആണ്. അതിനാൽ ഒഴിവ് സമയം കിട്ടുമ്പോൾ എല്ലാവരും ഇത് ഉണ്ടാക്കി കഴിച്ചു നോക്കണം