
കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസം
Sadhya Special Parippu Paysam Recipe : ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം തന്നെയാണ്, പരിപ്പ് പ്രഥമൻ.
കുക്കറിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണിത്. ആദ്യം നമ്മൾ 240 ഗ്രാം കപ്പിൽ ഒരു കപ്പ് ചെറുപയർ പരിപ്പ് എടുത്ത് ഒന്ന് വറുത്തെടുക്കണം. നല്ലപോലെ ചുവന്ന നിറമായി മാറുന്നത് വരെ വഴറ്റിയെടുത്താൽ മാത്രമേ നമ്മുടെ പ്രഥമന് നല്ല രുചി ലഭിക്കുകയുള്ളൂ. നമ്മൾ പഴയ രീതിയിൽ പ്രഥമൻ ഉണ്ടാക്കുന്ന സമയത്ത് പകുതി പരിപ്പ് നന്നായി റോസ്റ്റ് ചെയ്‌തും ബാക്കി പകുതി അത്ര തന്നെ റോസ്റ്റ് ചെയ്യാതെയുമാണ് എടുത്തിരുന്നത്.
കാരണം കുറച്ച് പരിപ്പ് ഉടക്കുന്നതിനും ബാക്കി പകുതി കടിക്കാൻ കിട്ടുന്ന രീതിയിൽ കിട്ടുന്നതിനുമാണ് നമ്മൾ അങ്ങനെ ചെയ്തിരുന്നത്. എന്നാൽ ഇവിടെ നമ്മൾ പരിപ്പ് ഒന്നിച്ച് നന്നായിട്ട് റോസ്റ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് തയ്യാറാക്കിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വറുത്തെടുത്ത പരിപ്പ് നല്ലപോലെ കഴുകിയ ശേഷം ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കണം.
ശേഷം ഇതിലേക്ക് ഒരു മൂന്ന് കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കണം. ഒരു കപ്പ് പരിപ്പിന് മൂന്ന് കപ്പ് വെള്ളം എന്ന രീതിയിലാണ് ചേർത്ത് കൊടുക്കുന്നത്. വെള്ളം ചേർത്ത ശേഷം കുക്കർ അടച്ച് അതിന്റെ വെയ്റ്റ് ഇട്ട് കൊടുത്ത ശേഷം നമുക്ക് അടുപ്പത്തേക്ക് മാറ്റാം. ഏകദേശം ഒരു നാല് വിസിൽ വരുന്നത് വരെ ഇതൊന്ന് വേവിച്ചെടുക്കണം. കുക്കറിൽ വളരെ ഈസിയായി തയ്യാറാക്കിയെടുക്കാവുന്ന ഈ പരിപ്പ് പ്രഥമന്റെ റെസിപ്പിക്കായി വീഡിയോ കണ്ടോളൂ.