എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി ഉണ്ടാക്കാം ,ഇങ്ങനെ തയ്യാറാക്കി നോക്കിക്കേ

നോർത്ത് ഇന്ത്യക്കാരുടെ പ്രധാന ഗോതമ്പ് വിഭവങ്ങളിൽ ഒന്നാണ് പൂരി. ഇപ്പോൾ മലയാളികളുടെയും ഇഷ്ടവിഭവമാണിത്. പാചകം ചെയ്ത ഉടൻ തന്നെ കഴിച്ചില്ലെങ്കിൽ സാധാരണയായി പൂരി കട്ടിയായി തീരാറുണ്ട്. പൂരി തയ്യാറാക്കുമ്പോൾ എണ്ണയിൽ കിടന്നു ധാരാളം എണ്ണ കുടിക്കാറുണ്ട്. അധികം എണ്ണ കുടിക്കാത്ത ബോള് പോലെ പൊന്തി വരുന്ന ക്രിസ്പി ആയ പൂരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients

  • രണ്ട് കപ്പ് റവ
  • അര ടീസ്പൂൺ ഉപ്പ്
  • അര ടീസ്പൂൺ ഓയിൽ
  • വെള്ളം

ഇവിടെ, പൂരിക്ക് സാധാരണ ഗോതമ്പ് മാവിന് പകരം, റവ ആണ് ഉപയോഗിക്കുന്നത്. ഗോതമ്പിനെക്കാൾ ക്രിസ്പിയും രുചികരവും ആണിത്, പൂരി മസാലക്കൊപ്പം കഴിക്കാൻ ഏറെ രുചികരവുമാണ്. അതിനായി രണ്ട് ഗ്ലാസ് റവ എടുക്കുക. വറുക്കാത്ത റവ ആണ് എടുക്കേണ്ടത്. ഈ റവ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. ചെറിയ തരികൾ ആയി കിട്ടുന്ന രീതിയിൽ പൊടിച്ചെടുക്കുക. റവ പൊടി ഒരു പാത്രത്തിൽ വയ്ക്കുക. അതിനുശേഷം അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.

ഇനി പൂരി കുഴക്കുന്ന പോലെ കുഴയ്ക്കുക. അതിനുശേഷം മുക്കാൽ ഗ്ലാസ് വെള്ളം ചേർക്കുക. പൂരി പോലെ അധികം കനം കുറഞ്ഞതും അയഞ്ഞതുമായ ഇടത്തരം സ്ഥിരതയിൽ കുഴക്കുക. ഈ മാവ് ഒരു സെറ്റ് ആവാനായി ഏകദേശം 10 മിനിറ്റ് ഇരിക്കട്ടെ. അതിലേക്ക് അര ടീസ്പൂൺ ഓയിൽ ഒഴിക്കുക. മുകൾ ഭാഗം വരണ്ടുപോകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. എണ്ണ പുരട്ടിയ ശേഷം മൂടി വെച്ച് ഇരിക്കട്ടെ. ശേഷം ഓരോ ഉരുളകൾ ആക്കി പരത്തിയെടുക്കുക. പാനിൽ എണ്ണ ചൂടാക്കാനായി വെക്കുക. അതിലേക്ക് പരത്തിവെച്ച ഓരോന്നായി വറുത്തുകോരുക. രുചികരമായ റവ കൊണ്ടുണ്ടാക്കിയ പൂരി റെഡി.