
വാങ്ങിയ പുതിനയുടെ തണ്ട് മാത്രം മതി പുതിന നുള്ളി മടുക്കും! ഒരു തരിപോലും മണ്ണ് വേണ്ട; പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം!!
agriculture productivity ,Puthinayila cultivations farming : വാങ്ങിയ പുതിനയുടെ തണ്ട് ചുമ്മാ കളയല്ലേ! ഒരു തരിപോലും മണ്ണ് വേണ്ട! വാങ്ങിയ പുതിനയുടെ തണ്ട് മതി പുതിന നുള്ളി മടുക്കും! പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം. പുതിന വെള്ളത്തിൽ വളർത്താം അതും അടുക്കളയിൽ! ഒരു തരിപോലും മണ്ണില്ലാതെ തന്നെ പുതിന അടുക്കളയിൽ കാട് പോലെ ഈസിയായി വളർത്താം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്
വാങ്ങിയ പുതിന തണ്ടിൽ നിന്ന് എങ്ങിനെ ഫ്രഷായിട്ടുള്ള പുതിന അടുക്കളയിൽ തന്നെ വളർത്തിയെടുക്കാം എന്നതിനെ കുറിച്ചാണ്. വെള്ളത്തിൽ ഇട്ടാണ് നമ്മൾ ഈ പുതിന വളർത്തിയെടുക്കുന്നത്. ഇന്ന് മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് പുതിന. നല്ല മണത്തിനും രുചിക്കും പുതിന അടിപൊളിയാണ്. പലരും മണ്ണിലൊക്കെയായിരിക്കും പുതിന നട്ടു വളർത്താറുള്ളത്.
എന്നാൽ ഫ്ളാറ്റുകളിലും മറ്റും അതിനായി കരുത്തുള്ള നല്ല പുതിന കടകളിൽ നിന്നും വാങ്ങിക്കുക. അതിൽ നിന്നും നല്ല തണ്ടുകൾ എടുത്ത് അതിന്റെ മുകളിലെ ഇലകൾ മാത്രം അവിടെ വെച്ച് ബാക്കിയുള്ളതെല്ലാം കറികൾക്കായി എടുക്കാവുന്നതാണ്. നടുവാനായി എടുത്തിട്ടുള്ള തണ്ടിന്റെ അടിഭാഗം മുറിച്ചു ലെവലാക്കി വെക്കുക.
അതിനുശേഷം ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അതിലേക്ക് കട്ട്ചെയ്ത തണ്ടുകൾ വെച്ച് കൊടുക്കാം. രണ്ടു ദിവസം കഴിയുമ്പോൾ ഇതിലെ വെള്ളം നമ്മൾ മാറ്റി കൊടുക്കണം. വെള്ളം കുറയുമ്പോൾ കുറേശെ വെള്ളം ഒഴിച്ച് കൊടുക്കുക. ഇനി ഇത് കുറച്ചു സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ അടുക്കളയിലെ ജനാലയുടെ അരികിൽ വെച്ച് കൊടുക്കാം. ഇടക്ക് ജനാല ഒന്ന് തുറന്നു കൊടുത്താൽ മതി. കുറച്ചു ദിവസം കഴിയുമ്പോൾ ഇത് വളർന്നു തുടങ്ങുന്നതാണ്