തുണികവർ മാത്രം മതി പെരുജീരകം കാട്പോലെ നിറയും,ഇങ്ങനെ ചെയ്തു നോക്കൂ :അടുക്കള ആവശ്യങ്ങൾക്കുള്ള പെരുംജീരകം വീട്ടിൽ തന്നെ വളർത്തിയെടുക്കാം

സുഗന്ധ വ്യഞ്ജനമാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം അത് എങ്ങനെ വളർത്തിയെടുക്കണം എന്നതിനെപ്പറ്റി അധികമാർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള പെരുംജീരകം വളരെ എളുപ്പത്തിൽ എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

പെരുംജീരകം നടാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്രോബാഗോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറോ ആണ്. പ്ലാസ്റ്റിക് കവറാണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന്റെ അടിഭാഗം ഒരു നൂല് ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. ശേഷം കവറിനെ മറിച്ച് വെക്കുക. ആദ്യത്തെ ലയറായി കരിയില നിറച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് ഒരു വളമായും ഗ്രോ ബാഗിന്റെ കനം കുറയ്ക്കാനും അത് സഹായിക്കുന്നതാണ്.

അടുത്ത ലെയറായി മണ്ണ് നിറച്ചു കൊടുക്കാവുന്നതാണ്. മണ്ണിനോടൊപ്പം തന്നെ ജൈവവള കമ്പോസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് ചെടിക്ക് കൂടുതൽ ഗുണം ചെയ്യും.ജൈവവള കമ്പോസ്റ്റിനായി അല്പം ഉള്ളി തോലും അടുക്കള വേസ്റ്റും മണ്ണിനോടൊപ്പം മിക്സ് ചെയ്തു വെച്ചാൽ മതിയാകും. ശേഷം ഒരു ലയർ കൂടി മണ്ണ് നിറച്ച് നല്ലതുപോലെ വെള്ളം തളിച്ചു കൊടുക്കുക. നടാനായി എടുക്കുന്ന പെരുംജീരകത്തിന് പ്രത്യേക പരിചരണമൊന്നും നൽകേണ്ടതില്ല. കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പൊട്ടിച്ച് ആവശ്യാനുസരണം പെരുംജീരകം മണ്ണിനു മുകളിലായി പാവി കൊടുക്കാവുന്നതാണ്.

വേണമെങ്കിൽ ഒരു ലയർ മണ്ണുകൂടി നിറച്ചു കൊടുക്കാം. ഇത്രയും ചെയ്യുന്നത് വഴി തന്നെ പെരുംജീരക ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു ചെടിയുടെ ഏത് ഭാഗത്ത് തൊട്ടാലും പെരുംജീരകത്തിന്റെ മണമായിരിക്കും ഉണ്ടാവുക എന്നതാണ് മറ്റൊരു പ്രത്യേകത. അടുക്കള ആവശ്യങ്ങൾക്കുള്ള പെരുഞ്ചീരകം ഈയൊരു രീതിയിൽ നട്ടുവളർത്തി എടുക്കുകയാണെങ്കിൽ കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യം വരില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.