ഒരു അച്ഛനും ഒരു അമ്മയും എല്ലാം തികഞ്ഞവരല്ല… ഓരോ കുട്ടിയും വ്യത്യസ്തവും അതുല്യവുമാണ്; മക്കളെ എങ്ങനെ വളർത്തണം.?? പേളി മാണി പങ്കു വെച്ച വീഡിയോ വൈറൽ.!! |Pearle Manney Tips For Mothers Who Fed Up With Their Babies

Pearle Manney Tips For Mothers Who Fed Up With Their Babies: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് പേളിയും ശ്രീനിഷും. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ ഏറ്റവും വലിയ ഷോയായ ബിഗ് ബോസിലൂടെയാണ് ഇവർ രണ്ടുപേരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പങ്കിടുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

പേളിയുടെയും ശ്രീനിഷിന്റെയും മൂത്ത കുട്ടിയാണ് നിലാ ബേബി. കുഞ്ഞിനെയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്മാണ്. പേളിയെയും ശ്രീനിഷ്നെയും പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നിലയും. കുഞ്ഞ് ജനിക്കുന്നതിനു മുമ്പുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയിരുന്നു. കുഞ്ഞിനോട് ഒരമ്മ കാണിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ പല കാര്യങ്ങളും എന്തെല്ലാമാണ് പലപ്പോഴും സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് പേളി.

കുഞ്ഞ് ജനിച്ച ഉടനെ തന്നെ കുഞ്ഞിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുഞ്ഞുനിലയെ പോലെ തന്നെ പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെയും പ്രേക്ഷകർ ഹൃദയത്തലേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ പേളി മുൻപ് പങ്കുവെച്ച് മറ്റൊരു വീഡിയോയാണ് വീണ്ടും ജനങ്ങളിലേക്കെത്തുന്നത്. എന്റെ മകൻ ഒരു ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയാണെന്നും ഞാൻ മാക്സിമം ശ്രദ്ധിക്കാറുണ്ടെങ്കിലും ചിലപ്പോൾ എല്ലാം എനിക്ക് ദേഷ്യം വരുന്നുണ്ടെന്നും, കുഞ്ഞിനോട് ദേഷ്യപ്പെട്ടു കുറച്ചു സമയത്തിനുശേഷം എനിക്ക് വിഷമമാകുന്നു എന്നും എനിക്ക് എന്തെങ്കിലും പാരന്റിങ് ടിപ്പ് പറഞ്ഞുതരണമെന്നും ഉള്ള ഒരമ്മയുടെ കമന്റിനാണ് പേളി വളരെ വ്യക്തമായി ഉത്തരം നൽകുന്നത്.

വളരെ വ്യക്തതയോടെ കൃത്യമായ കാര്യമാണ് പേളി പറഞ്ഞു കൊടുക്കുന്നത്. പേളിയുടെ ഈ വാക്കുകൾ നിരവധി അമ്മമാർക്ക് തീർച്ചയായും ഉപകാര പ്രഥമാകുന്നതാണ്. ഈ വീഡിയോയ്ക്ക് താഴെ പേളി കുറിച്ച വാക്കുകൾ ഇങ്ങനെ ” No mother or father is perfect. But all parents love their children unconditionally . It’s only a matter of learning to deal with children. And each child is different and unique.”