
മുടി എന്നന്നേക്കുമായി കറുക്കാൻ ഈ കുരു മതി, നൂറ് ശതമാനം റിസൾട്ട് ഉറപ്പാണ്
Natural Hair Dye Making : അകാലനര ഇപ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ചിലരൊക്കെ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈൽ എന്നൊക്കെ പറഞ്ഞ് മുന്നോട്ട് പോവുമെങ്കിലും പലർക്കും ഇത് അലട്ടുന്ന ഒരു പ്രശ്നം തന്നെ ആണ്. തീരെ ചെറുപ്പമായിട്ടുള്ളവർക്ക് ആകാലനര അവരുടെ കോൺഫിഡൻസിനെ തന്നെ തകർക്കുന്ന ഒന്നാണ്.
അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചിട്ടാണ് ഇത് ഉണ്ടാക്കുന്നത്. വളരെ നാച്ചുറൽ ആയിട്ട് യാതൊരു വിധം മായവും ചേരാത്തത് കൊണ്ട് തന്നെ ഒറ്റ ഉപയോഗത്തിൽ ഇതിന്റെ റിസൾട്ട് കാണാൻ കഴിയില്ല സ്ഥിരമായി കുറച്ചു നാൾ ചെയ്‌താൽ മാത്രമേ മുടി വീണ്ടും കറുക്കുകയുള്ളൂ. എന്നിരുന്നാൽ പോലും മുടി കൊഴിച്ചിലോ മറ്റു സൈഡ് എഫക്ട്സ് ഒന്നും തന്നെ ഇല്ലാതെ മുടി കറുപ്പിക്കാൻ കഴിയുന്നത് നല്ലത് തന്നെ അല്ലേ.
ഇത് ഉണ്ടാക്കാനായി കുറച്ചു കരിഞ്ജീരകം മിക്സിയിൽ പൊടിച്ച് എടുക്കണം. ഈ പൊടിയുടെ ഒപ്പം അൽപം മൈലാഞ്ചി പൊടിയും തൈരും കൂടി ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കണം. നെല്ലിക്ക നീര് ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്. ഇത് തലയിൽ പുരട്ടുന്നതിന് മുൻപ് കരിഞ്ജീരകം ഇട്ട് കാച്ചിയ എണ്ണ മുടിയിൽ തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്.
ഒരു മണിക്കൂർ നേരമെങ്കിലും ഈ കൂട്ട് മുടിയിൽ തേച്ചു പിടിപ്പിക്കണം. അതിന് ശേഷം ഷാംപൂ ഇടാതെ തന്നെ നമുക്ക് ഇത് കഴുകി കളയാൻ സാധിക്കും. ഇങ്ങനെ ആഴ്ചയിൽ ഒരു നാല് ദിവസമെങ്കിലും ചെയ്യണം. കുറച്ചു ആഴ്ചകൾ കൊണ്ടു തന്നെ നമുക്ക് റിസൾട്ട് കാണാൻ സാധിക്കും. ഈ ഡൈ ഉണ്ടാക്കുന്ന വീഡിയോ അപ്പോൾ എല്ലാവരും കണ്ടു നോക്കിയിട്ട് പരീക്ഷിച്ച് നോക്കുമല്ലോ.