മോഡേൺ ശൈലിയിൽ നിർമ്മിച്ച ഒരു കിടിലൻ വീട്!!!!

House Plan : നിർമ്മാണ രീതിയിൽ കുറച്ച് വ്യത്യസ്തത പുലർത്തി മോഡേൺ രീതിയിൽ തൃശ്ശൂർ പഴുവിൽ നിർമ്മിച്ചിട്ടുള്ള ഒരു വീട് പരിചയപ്പെടാം

വീടിന്റെ മുറ്റം മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. ഒരു ബോക്സ് ട്രയാങ്കിൾ എലിവേഷൻ രീതിയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വുഡൻ വൈറ്റ് ഫിനിഷിങ്ങിൽ ഫ്ലോറിങ്‌ നൽകിയിരിക്കുന്നു. വീടിന്റെ എല്ലാ ഭാഗത്തും യുപിവിസി വിൻഡോകളാണ് ഉപയോഗിച്ചിട്ടുള്ളത്.പ്രധാന വാതിൽ തുറന്ന് ലിവിങ് ഏരിയയിൽ എത്തുമ്പോൾ ലൈറ്റ് ബ്ലൂ നിറത്തിലുള്ള പെയിന്റ് ഉപയോഗപ്പെടുത്തിയത് വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നു.ഇവിടെ ഒരു വുഡൻ സോഫയാണ് നൽകിയിട്ടുള്ളത്.

ലിവിങ്ങിൽ നിന്നും ഇടത് ഭാഗത്തേക്ക് ആറു പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളും ചെയറുകളും നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് വലതുഭാഗത്തായി ഒരു കോർട്യാഡ് സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇവിടെ ചെടികളും നാച്ചുറൽ സ്റ്റോൺസും നൽകി അലങ്കരിച്ചിരിക്കുന്നു. ഡൈനിങ്ങിന്റെ ഒരു വശത്ത് പ്രധാന ബെഡ്‌റൂം ഒരുക്കിയിട്ടുണ്ട്.അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് യൂണിറ്റ് എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്.ഡൈനിംഗ് ഏരിയയിൽ തന്നെയാണ് സ്റ്റെയർ കേസ് നൽകിയിട്ടുള്ളത്. ഇതിന്റെ താഴെ ഭാഗം സ്റ്റോറേജ് കൊടുത്തിരിക്കുന്നു.ഗ്ലാസ്, വുഡ് കോമ്പിനേഷനിൽ ആണ് ഹാൻഡ് റെയിൽ നൽകിട്ടിട്ടുള്ളത്.

ബെഡ്‌റൂം വാർഡ്രോബുകളിലും ഈ ഒരു കോമ്പിനേഷൻ നൽകിയത് കൂടുതൽ ഭംഗി നൽകുന്നുണ്ട്.ബാത്റൂമിൽ ഫ്ലോറിങ്, വാൾ എന്നിവക്ക് വുഡൻ ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്.ഇനി അടുക്കളയിലേക്ക് വരുമ്പോൾ മോഡുലാർ വൈറ്റ് കോമ്പിനേഷൻ ആണ് നൽകിയിട്ടുള്ളത്.അതോടൊപ്പം ഒരു വർക്ക് ഏരിയ, കോമൺ ബാത്റൂം എന്നിവ കൂടി നൽകിയിട്ടുണ്ട്.

  • Total Area : 1940 Square Feet Ground Floor : 1376 Square Feet First Floor : 564 Square Feet Location : Pazhuvil, Thrissur Client : Mr. Majid & Mrs. Shafeera Plot : 8 Cent Budget : 52 Lacks with Interior and Semi Furniture

സ്റ്റെയർ കേസ് കയറി മുകളിലേക്ക് പ്രവേശിക്കുമ്പോൾ പർഗോള, ജാളി ബ്രിക്ക് വാൾ എന്നിവ നൽകിയത് നല്ല വെളിച്ചം നൽകുന്നുണ്ട്.മുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്‌ ഒരു അപ്പർ ലിവിങ് ഏരിയ നൽകിയിട്ടുണ്ട്.മുകളിൽ മൂന്നാമത്തെ ബെഡ്‌റൂം നൽകിയതും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി കൊണ്ടാണ്.മുകളിൽ നിന്നും ഒരു ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്.

  • Location- Thrissur
  • Owner- Majeed &Shafeera
  • Area-1940 sqft
  • 1)Living area
  • 2)Dining- courtyard
  • 3)kitchen +work area
  • 4)2bedroom+attached batbroom
  • 5)upper living +bedroom+open terrace