ഏറെ പ്രിയപ്പെട്ടൊരാൾ.. സുൽഫത്തിനെ ചേർത്ത് പിടിച്ച് മാധവ് സുരേഷ്; കുഞ്ഞിക്കയുടെ ഒപ്പം കൊച്ചനുജന്മാർ ഒന്നിച്ച് ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Mammootty Wife And Son With Suresh Gopi Sons

Mammootty Wife And Son With Suresh Gopi Sons: മലയാളികൾ ഏറെ ഉറ്റു നോക്കി കണ്ട ഒരു വിവാഹം ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത്. താരസാനിധ്യം കൊണ്ട് ഇത്രയധികം വർണ്ണാഭമായ മറ്റൊരു വിവാഹം ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. ഈ വിവാഹത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളത്തിന്റെ മഹാ നടന്മാരുടെ സാനിധ്യം തന്നെ ആയിരുന്നു.

മോഹൻലാലും മമ്മൂട്ടിയും ഉടനീളം പങ്കെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്. വിവാഹ തലേന്ന് മുതൽ വിവാഹശേഷമുള്ള റിസെപ്ഷനിൽ വരെ താരങ്ങൾ സ്വന്തം വീട്ടിലെ വിവാഹം എന്ന പോലെ പങ്കെടുത്തു. ഇവർ തമ്മിലുള്ള വർഷങ്ങൾ നീണ്ട സഹൃദത്തിന്റെ കൂട്ടായ്മ കൂടി ആയിരുന്നു ഈ വിവാഹം. ഭാഗ്യയുടെ വിവാഹ ചിത്രങ്ങളോടൊപ്പം പഴയ ഒരു ചിത്രം കൂടി വൈറൽ ആയിട്ടുണ്ടായിരുന്നു അത് സുരേഷ് ഗോപിയുടെയും രാധികയുടെയും വിവാഹ ചിത്രം ആയിരുന്നു.

മോഹൻലാലും മമ്മൂട്ടിയും സാനിധ്യമായിരുന്ന ചിത്രമാണ് വൈറൽ ആയത്. ഗുരുവായൂർ അമ്പലത്തിൽ നടന്ന വിവാഹ ചടങ്ങിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ചു നാടൻ ലുക്കിൽ ആയിരുന്നു മമ്മൂട്ടി എത്തിയത് മമ്മൂട്ടിയുടെ ഭാര്യയും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ദുൽഖർ സൽമാൻ എത്തിയത് റിസപ്‌ഷനിൽ ആയിരുന്നു. മമ്മൂട്ടി ഭാര്യ സുൽഫത്ത് ദുൽഖർ ഭാര്യ അമാൽ മമ്മൂട്ടിയുടെ മകൾ എന്നിവർ ഒരുമിച്ചാണ് റിസപ്‌ഷനിൽ പങ്കെടുക്കാൻ എത്തിയത്.ഏതൊരു ഫങ്ഷനിലും ഡ്രെസ്സിങ്ങിൽ തിളങ്ങുന്ന താരമാണ് മമ്മുക്ക.

ബ്ലാക്ക് നിറത്തിലുള്ള ജുബ്ബ ആയിരുന്നു മമ്മൂട്ടിയുടെ വേഷം. തിരക്കിലായിരുന്നു സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ഒരു കുടുംബ ചിത്രം എടുക്കാനും മമ്മൂക്ക മറന്നില്ല. ഇപ്പോഴിതാ മാധവ് സുരേഷും ഗോകുൽ സുരേഷും ദുൽഖർ സൽമാനും ഒരുമിച്ചുള്ള ഒരു ചിത്രം ആണ് വൈറൽ ആകുന്നത്. ലെജസി എന്നാണ് മാധവ് ആ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. താരപുത്രന്മാർ ഒരുമിച്ചുള്ള ചിത്രത്തിന് നിരവധി ആരാധകരാണ് ലൈകുകളും കമന്റുകളുമായ് എത്തിയത്. ദുൽഖർ സൽമാന്റെ കൊത്ത സിനിമയിൽ ദുൽഖറും ഗോകുലും ഒരുമിച്ച് അഭിനയിച്ചിരുന്നു.