സൂക്ഷിച്ചു നോക്കൂ, കാവ്യാ മാധവന് ഒപ്പമുളള ആളെ മനസ്സിലായോ.!? പ്രിയ നടിക്കൊപ്പമുള്ള ഓർമ്മചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം; മധുരം നിറഞ്ഞ ഓർമകളിൽ മനം നിറഞ്ഞ് അച്ചു.!!

 മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്.റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വന്ന അശ്വതി കോമഡി സൂപ്പർ നൈറ്റ്‌ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രവർത്തിച്ച അശ്വതി ഏറെ വേഗത്തിൽ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറി.

പിന്നീടാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ചക്കപ്പഴം എന്ന കോമഡി സീരിയലിൽ താരം നായികയായി എത്തിയത്.ഒരു കുടുംബകഥയും അതിനെചുറ്റിപ്പറ്റിയുള്ള തമാശ രംഗങ്ങളും കൊണ്ട് നിറയുന്ന ചക്കപ്പഴം പ്രേക്ഷകർ ഇരുകയ്യോടെയാണ് സ്വീകരിച്ചത് സീരിയലിൽ ശ്രീകാന്തിന്റെ ഭാര്യയായ ആശ എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഇത് കൂടാതെ പൂഴിക്കടകൻ, കുഞ്ഞേൽദോ, തീപ്പൊരി ബെന്നി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയാണ് അശ്വതി. ട്ട ഇല്ലാത്ത മിട്ടായി,മഴയുറുമ്പുകളുടെ രാജ്യം എന്നീ പുസ്തകങ്ങൾ താരം രചിച്ചിട്ടുണ്ട്.കുഞ്ഞേൽദോ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളും താരം രചിച്ചതാണ്.താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പേരെന്റിങ്ങിനെയും ബേബി കെയറിങ്ങിനെയും കുറിച്ചുള്ള വീഡിയോകൾ ആണ് താരം യൂട്യൂബിൽ കൂടുതലായി പങ്ക് വെക്കാറുള്ളത്.സോഷ്യൽ മീഡിയലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്ക് വെയ്ക്കാറുണ്ട്.

ഇപോഴിതാ പഴയൊരു ഓർമ്മചിത്രം പങ്ക് വെച്ചിരിക്കുകയാണ് അശ്വതി. കാവ്യാ മാധവനൊപ്പം അശ്വതിയും മറ്റൊരു സുഹൃത്തും നിൽക്കുന്ന ചിത്രമാണ് അശ്വതി പങ്ക് വെച്ചിരിക്കുന്നത് ഗാലറിയിൽ നിന്നും തപ്പിയെടുത്ത ചിത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് അശ്വതി ചിത്രം പങ്ക് വെച്ചത്.തൊടുപുഴ സ്വദേശി ആയ അശ്വതി പഠിച്ചത് പാലാ അൽഫോൻസാ കോളേജിലാണ്.ഇരുവട്ടം മണവാട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു അവിടെ എത്തിയപ്പോൾ എടുത്ത ചിത്രമാണെന്ന് ചിലർ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. അശ്വതിയുടെ ചില ജൂനിയേഴ്‌സ് അടക്കം കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. അന്ന് കാവ്യായേക്കാൾ സുന്ദരി അശ്വതി ആയിരുന്നല്ലോ എന്നും ആരാധകർ പറയുന്നു.