
കുറഞ്ഞ ചിലവിലെ എല്ലാമുള്ള വീട് ,ചെലവ് ചുരുക്കി പണിത മനോഹര വീട് : 4 മാസം കൊണ്ട് നിര്‍മ്മിച്ച 2 ബെഡ് റൂം ഭവനം
Low Budjet Home and Plans : സ്വന്തമായി ഒരു വീട്, ആരാണ് ഇന്നത്തെ കാലത്ത് വീട് സ്വന്തമായി പണിയാൻ ആഗ്രഹിക്കാത്തത്. എങ്കിലും വീട് എന്നുള്ള വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പലർക്കും സാധിക്കാറില്ല എന്നതാണ് സത്യം. കാരണം വീട് നിർമ്മാണം അത്രയേറെ ചിലവുള്ള ഒരു പ്രക്രിയയാണ്, എങ്കിലും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾക്ക് അടക്കം കേരളത്തിൽ പ്രചാരം വർധിച്ചു വരുമ്പോൾ, നമുക്ക് അത്തരത്തിൽ കുറഞ്ഞ ചിലവിൽ പണിത മനോഹര വീട് കാഴ്ചകൾ, എല്ലാ ഡീറ്റെയിൽസ് അറിയാം.
സാധാരണക്കാർക്ക് അനുയോജ്യമായ രീതിയിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി പണിത ഒരു വീടാണ് ഇത്.10 ലക്ഷം രൂപ ചിലവിൽ രണ്ടു ബെഡ് റൂം അടക്കം ഉൾപ്പെടുന്ന ഈ വീട് പണികൾ മൊത്തം പൂർത്തിയാക്കിയത് നാല് മാസം സമയം കൊണ്ടാണ്.ഒരു വർഷം മുൻപാണ് ഈ വീട് പണി പൂർത്തിയാക്കിയത് എങ്കിലും ഇന്നും ഈ മോഡൽ വീട് ചെറിയ ചിലവിൽ പണിയാൻ കഴിയും.
- Total Area Of Home -637 Sqft
- Total Cost Of Home :10 Lakh Rupess
- Year Of Completion :2023
- Total No :Of Bedrooms :2
വരിഞ്ഞം ബിൽഡേഴ്സ് പണി പൂർത്തിയാക്കിയ ഈ വീട് ഓരോ കാഴ്ചകളായി അറിയാം. എല്ലാവിധ സവിശേഷതകളും നോക്കാം.ചെറിയ ഒരു സിറ്റ് ഔട്ടോട് കൂടിയാണ് ഈ മനോഹര ലോ ബഡ്ജറ്റ് വീട് ഉള്ളിലേക്ക് കടക്കുന്നത്, ശേഷം മെയിൻ ഡോർ കടന്ന് അകത്തേക്ക് കയറിയാൽ കാണാൻ സാധിക്കുന്നത് ഒരു വിശാല ലിവിങ് കം ഹാൽ റൂം തന്നെയാണ്. ലിവിങ് ഏരിയയിൽ അഥിതികൾക്ക് അടക്കം ഇരിക്കാൻ കഴിയും. കൂടാതെ ടിവി സ്പേസ് അടക്കം ആവശ്യത്തിനുണ്ട്. ഇനി തൊട്ട് അടുത്തായിട്ടാണ് ഡെയിനിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്.
സുഖമായി എട്ടോളം ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ സ്പേസ് ഈ ഡെയിനിങ് ഏരിയയിൽ ഉണ്ട്. ഇനി ഈ വീടിന്റെ രണ്ടു ബെഡ് റൂമുകൾ നോക്കിയാൽ രണ്ടും വിശാല വിസ്ത്രീതിയിലുള്ളതാണ്. അതിനാൽ തന്നെ 6 അംഗങ്ങൾ ഫാമിലിക്ക് വരെ സുഖമായി ജീവിക്കാൻ ഈ വീട് ധാരണം. കോമൺ ബാത്റൂം പുറമെ ഒരു ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂമിന്റെ സൗകര്യം കൊണ്ടും പൂർണ്ണമാണ്. ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ മോഡേൺ രീതിയിൽ പണിതിട്ടുള്ള അടുക്കളയിൽ എല്ലാത്തിനുമുള്ള സ്പേസ് ഉണ്ട്. എല്ലാം കൊണ്ടും മനോഹരവും അതിലേററെ സൗകര്യങ്ങളും ഉള്ള ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് സാധാരണക്കാരന്റെ സ്വപ്നം തന്നെയാണ്. ഈ വീട്കാണാം, എല്ലാ റൂം കാണാം.വീഡിയോ മൊത്തം കാണുക
വീഡിയോ ഇവിടെ കാണാം : കാണൂ
- Sitout
- Living Room
- Dining Area
- Kitchen
- Bedroom : 2
- Common Bathroom
- Attached Bathroom