പാവപ്പെട്ടവരെ ഓടി വരൂ ,കുറഞ്ഞ ചിലവില് എല്ലാമുള്ള വീട് റെഡി ,പഴമ ഒട്ടും ചോരാതെ മനോഹരമായി നിർമ്മിച്ച പത്തനംതിട്ട ജില്ലയിലെ അടൂരുള്ള ഒരു ഒറ്റ നില വീട് പരിചയപ്പെട്ടാലോ
kerala traditional budget home : 7 സെന്റ് സ്ഥലത്താണ്, ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറം ഭാഗം മുതൽ ലാറ്ററേറ്റ് ഫിനിഷിങ് ആണ് നൽകിയിട്ടുള്ളത്. ഇത് ഒരു പഴമയുടെ ഫീൽ നില നിർത്തുന്നതിന് സഹായിക്കുന്നു.വീടിന്റെ പുറം ഭാഗത്ത് നിറയെ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അതു പോലെ വീടിന്റെ മിക്ക ഭാഗങ്ങളിലും വെട്ടു കല്ല് ഫിനിഷിങ് ആണ് ഉള്ളത്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു സിറ്റ് ഔട്ട് ഒരുക്കിയിട്ടുണ്ട്.ഇവിടെ ചെറിയ ഒരു തിട്ട്, ചെടികൾ വക്കാനുള്ള ഇടം എന്നിവയെല്ലാം നൽകിയിട്ടുണ്ട്.അതോടൊപ്പം ഒരു ചെയർ കൂടി ഇവിടെ ഇടാവുന്നതാണ്.ഇവിടെ ഇരുന്ന് പുറത്തെ കാഴ്ചകൾ എല്ലാം ആസ്വദിക്കാം.
പ്രാധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്.ഇവിടെ ഒരു ഇൻബിൽറ്റ് സോഫ, കോഫി ടേബിൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡൈനിംഗ്, ലിവിങ് എന്നിവ തമ്മിൽ വേർ തിരിക്കാനായി ഒരു വുഡൻ വാൾ സെറ്റ് ചെയ്തിട്ടുണ്ട്. 3 പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഇൻബിൽട് ഡൈനിങ് ആണ് ഇവിടെയും നൽകിയിട്ടുള്ളത്.
ഇവിടെ നിന്നുമാണ് കിച്ചൻ, ബെഡ്‌റൂം എന്നീ ഭാഗങ്ങളിലേക്കും പ്രവേശിക്കുന്നത്.2 ബെഡ്‌റൂമുകളാണ് നൽകിയിട്ടുള്ളത്.ബെഡ്‌റൂമിനോട് ചേർന്ന് തന്നെ ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. വീടിന് യോജിക്കുന്ന രീതിയിൽ ആണ് ഇന്റീരിയർ വർക്കും ചെയ്തിട്ടുള്ളത് എന്നത് എടുത്ത് പറയേണ്ടതാണ്.എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി എന്നാൽ കുറഞ്ഞ സ്ഥലത്ത് നിർമിച്ചു എന്നതാണ് വീടിന്റെ മറ്റൊരു ആകർഷണത. അതു പോലെ വീടിന്റെ അകവും പുറവും ഒരേ രീതിയിൽ മനോഹരമാക്കി, പഴമ ഒട്ടും ചോരാതെയാണ് നിർമ്മാണ രീതി.30 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്.
- Location Of Home -pathanamthitta
- Total Area Of Home – 950 sqft
- 1)sitout
- 2)living+dining
- 3)kitchen
- 4)Bedrooms
- 5)Bathroom