ഈ രുചി മറക്കാൻ കഴിയില്ല , നാടൻ രീതിയിൽ കക്കയിറച്ചി ഫ്രൈ തയ്യാറാക്കിയാലോ

കക്കയിറച്ചി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.ഇത് കൊണ്ട് പല വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.കക്കയിറച്ചി പൊരിച്ചത് ഉണ്ടെങ്കിൽ ചോർ മുഴുവനും കഴിക്കാം.മറ്റ് കറികൾ ഒന്നും വേണ്ട.വളരെ എളുപ്പത്തിൽ ഈ ഒരു വിഭവം ഉണ്ടാക്കാം.കക്കയിറച്ചി കുറച്ച് സോഫ്റ്റ് ആയി കഴിക്കുമ്പോഴാണ് രുചി കൂടുന്നത്.നാവിൽ വെളളമൂറും ഈ ഒരു വിഭവം തയ്യാറാക്കുന്നത് നോക്കാം.

Ingredients

  • കക്ക – 250 ഗ്രാം
  • മല്ലിപ്പൊടി -1/2 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ്
  • ഉള്ളി കറിവേപ്പില
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • ഗരം മസാല പൊടി -1/4 ടീസ്പൂൺ
  • എണ്ണ -2-3 ടീസ്പൂൺ
  • പച്ചമുളക് -1
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്

ആദ്യം എളമ്പക്ക നന്നായി ക്ലീൻ ചെയ്ത് എടുക്കുക.ഇനി ഇതിലേക്ക് മസാല ചേർക്കുക.മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരംമസാല,ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക.ഇനി ഇത് ഫ്രൈ ചെയ്ത് എടുക്കാം.ഇതിനായി ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക.

എണ്ണ ചൂടായശേഷം കക്ക ഇടുക.നന്നായി ഇളക്കുക.അടച്ച് വെച്ച് വേവിക്കുക.തീ കുറച്ച് വെക്കാം.ഇടയ്ക്ക തുറന്ന് ഒന്ന് ഇളക്കി കൊടുക്കുക.ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേർക്കുക. പച്ചമുളകും കറിവേപ്പിലയും ചേർക്കുക.നന്നായി മിക്സ് ചെയ്യുക.ഉപ്പ് ചേർക്കുക.കുറച്ച് സമയം കൂടെ അടച്ച് വെച്ച് വേവിക്കുക.ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ടേസ്റ്റിയായ എളമ്പക്ക പൊരിച്ചത് റെഡി