
മൂന്നാം ഏകദിനവും തോറ്റു… പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം!! അഴിഞ്ഞാടി ഇന്ത്യൻ ബൗളർമാർ
ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് 142 റൺസ് ജയം. ഇതോടെ പരമ്പര ടീം ഇന്ത്യ 3-0 വൈറ്റ് വാഷ് ചെയ്തു ജയിച്ചു.
357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് 214 റൺസിന് എല്ലവരും പുറത്തായി. ഇന്ത്യക്കായി അർഷദീപ് ഹർദിക് പാണ്ട്യ ഹർഷിത് റാണ അക്‌സർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി .38 റൺസ് വീതം നേടിയ ടോം ബാന്റൺ അറ്റ്കിന്സണ് എന്നിവർ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർമാർ .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.മാർക്ക് വുഡിന്റെ പന്തിൽ രോഹിത് ശർമ്മ 1(2) റൺസ് നേടി പുറത്തായി. തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായെങ്കിലും വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. തുടർന്ന് 52(55) റൺസ് നേടിയ ആദിൽ റാഷിദ് കോഹ്‌ലിയെ പുറത്താക്കി.
വിരാടിന്റെ ഒരു പ്രതിരോധ പിഴവ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചു.11 ആം തവണയാണ് സ്പിന്നർ വിരാട് കോലിയെ പുറത്താക്കുന്നത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ശുഭ്മാൻ ഗിൽ പരമ്പരയിലെ മിന്നുന്ന പ്രകടനം തുടരുകയും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.25 ഓവർ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരിനൊപ്പം 50 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. 31 ആം ഓവറിൽ ഇന്ത്യയുടെ സ്കോർ 200 കടന്നു , പിന്നാലെ ഗിൽ തന്റെ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. 95 പന്തിൽ നിന്നും 14 ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.
16 മാസത്തിനു ശേഷമാണ് ശുഭമാന് ഈ ഫോർമാറ്റിൽ സെഞ്ച്വറി നേടാൻ കഴിഞ്ഞത്. 32-ാം ഓവറിലെ രണ്ടാം പന്തിൽ മാർക്ക് വുഡിന്റെ പന്തിൽ ഒരു ബൗണ്ടറി നേടി അദ്ദേഹം തന്റെ സെഞ്ച്വറി പൂർത്തിയാക്കി.പിന്നാലെ ശ്രേയസ് അയ്യർ 45 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 226 ആയപ്പോൾ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി.102 പന്തിൽ നിന്നും 112 റൺസ് നേടിയ ഗില്ലിനെ ആദിൽ റാഷിദ് പുറത്താക്കി. 28 ആം ഓവറിൽ ഇന്ത്യൻ സ്കോർ 250 കടന്നു. 64 പന്തിൽ നിന്നും 78 റൺസ് നേടിയ ശ്രേയസ് അയ്യരെയും ആദിൽ റഷീദ് പുറത്താക്കി.
സ്കോർ 289 ആയപ്പോൾ 17 റൺസ് നേടിയ പന്ധ്യയെയും ആദിൽ റഷീദ് പുറത്താക്കി. 43 ആം ഓവറിൽ ഇന്ത്യൻ സ്കോർ 300 കടന്നു. പിന്നാലെ 13 റൺസ് നേടിയ അക്‌സർ പട്ടേലിനെ ജോ റൂട്ട് പുറത്താക്കി.സ്കോർ 333 എത്തിയപ്പോൾ 29 പന്തിൽ നിന്നും 40 റൺസ് നേടിയ രാഹുലിനെ സാഖിബ് പുറത്താക്കി.സ്കോർ 353 ൽ ആയപ്പോൾ എട്ടാം വിക്കറ്റ് ആയി റാണയെ ഇന്ത്യക്ക് നഷ്ടമായി.നിശ്ചിത 50 ഓവറിൽ 356 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.