
ബ്രെഡും ഇച്ചിരി തേങ്ങയും കയ്യിലുണ്ടോ ? മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത ടേസ്റ്റി പലഹാരം തയ്യാറാക്കാം
എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, ഒരു മുട്ട, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ബ്രഡ് ചെറിയ പീസുകളായി മുറിച്ചിടുക. അതിലേക്ക് എടുത്തു വച്ച തേങ്ങയും, പഞ്ചസാരയും കൂടി ചേർത്ത ശേഷം ഒന്ന് കറക്കി എടുക്കുക. ബ്രഡ് കൂടുതലായി പൊടിച്ചെടുക്കേണ്ട ആവശ്യമില്ല. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക.
അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതു പോലെ ഇളക്കുക. മുട്ട ബ്രഡിനോടൊപ്പം നല്ലതുപോലെ മിക്സ് ആയി വരണം. അതിനു ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകാനായി വയ്ക്കുക. എണ്ണ തിളച്ചു തുടങ്ങുമ്പോൾ ഉരുട്ടി വച്ച ഉണ്ടകൾ അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ അതേസമയം രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരമാണ് ഇത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുകയും ചെയ്യാം. പ്രത്യേകിച്ച് കട്ടൻ ചായയോടൊപ്പം ഈ ഒരു പലഹാരം സെർവ് ചെയ്യുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.