ഇന്നാ പിടിച്ചോ മൂന്ന് സിക്സ്.. കളി ഇന്ത്യക്കായി നേടി ഹാർഥിക്ക് പാന്ധ്യ ഫിനിഷിങ്

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ.265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നു.

സെമിയിൽ 265 റൺസ് പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നയാകൻ രോഹിത് ശർമ്മ നൽകിയത്.രോഹിത് ശർമ ഒരു ഭാഗത്തു തകർത്തടിച്ചെങ്കിലും സ്കോർ 30 ലെത്തിയപ്പോൾ ശുഭ്മൻ ഗില്ലിനെ ഇന്ത്യയ്ക്കു നഷ്ടമായി. ബെൻ ഡ്വാർഷ്യുസിന്റെ പന്തിൽ ഗിൽ ബോൾഡാകുകയായിരുന്നു. സ്കോർ 43 ലെത്തിയപ്പോൾ 29 പന്തിൽ നിന്നും ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ രോഹിത് ശർമ സ്പിന്നർ കൂപ്പർ കോണ്‍ലിയുടെ പന്തിൽ എല്‍ബിയിൽ കുടുങ്ങി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി – അയ്യർ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.ഇരുവരും 50 കൂട്ടുകെട്ട് പിന്നിടും ചെയ്തു. എന്നാൽ സ്കോർ 134 ലെത്തിയപ്പോൾ 62 പന്തിൽ നിന്നും 45 റൺസ് നേടിയ അയ്യരെ ആദം സാംപ പുറത്താക്കി. അഞ്ചാമനായി ഇറങ്ങിയ അക്‌സർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. സ്കോർ 178 ആയപ്പോൾ 30 പന്തിൽ നിന്നും 27 റൺസ് നേടിയ പട്ടേലിനെ നാഥൻ എല്ലിസ് പുറത്താക്കി. രാഹുൽ കോലിക്ക് മികച്ച പിന്തുണ നൽകിയതോടെ 40 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു.

10 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 6 വിക്കറ്റുകൾ ശേഷിക്കെ വേണ്ടത് 65 റൺസാണ്.സ്കോർ 225 ആയപ്പോൾ ഇന്ത്യക്ക് വിരാട് കോലിയെ നഷ്ടമായി.98 പന്തിൽ നിന്നും 84 റൺസ് നേടിയ കോലിയെ സാമ്പ പുറത്താക്കി. എന്നാൽ കോഹ്ലി വിക്കെറ്റ് പിന്നാലെ ഇന്ത്യൻ ക്യാമ്പിൽ ടെൻഷൻ തോന്നി എങ്കിലും ശേഷം ഏഴാം നമ്പറിൽ എത്തിയ ഹാർഥിക്ക് പാന്ധ്യ ഇന്ത്യൻ ജയം ഉറപ്പാക്കി.

പാന്ധ്യ മൂന്ന് സിക്സ് അടക്കം പായിച്ചു, ശേഷം വിജയത്തിനടുത്ത് എത്തിയപ്പോൾ 28 റൺസ് നേടിയ  പുറത്തായി.സാംമ്പ ഓവറിൽ തുടരെ രണ്ടു സിക്സ് നേടിയ പാന്ധ്യയാണ് ഇന്ത്യൻ ജയം ഉറപ്പാക്കിയത്. കാണാം വീഡിയോ