മുട്ടത്തോട് മാത്രം മതി പച്ചമുളക് കാടുപിടിച്ച പോലെ വളരാൻ ,ചെടി ചട്ടിയിൽ നിന്നും ഇനി കിലോ കണക്കിന് പച്ചമുളക് പറിക്കാം ..ഈ സൂത്രം പരീക്ഷിക്കാം
നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും.
അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും വീട്ടിൽ തന്നെ നിർമ്മിക്കുന്ന ജൈവവളങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. നിരന്തരം വളപ്രയോഗം നടത്തുന്നത് മൂലം മണ്ണിൻറെ അമ്ല രസം വർദ്ധിക്കുകയും അത് ചെടി പൂവിടുന്നതിനോ ഫലം ലഭിക്കുന്നതിനു കാല താമസം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ മണ്ണിൽ നിന്ന് അമ്ല ഗുണം ഒഴിവാക്കി കാൽസ്യത്തിന്റെ അളവ് കൂട്ടുക എന്നതാണ് ചെടിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ചികിത്സ.
അതിനായി നമുക്ക് വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുട്ടത്തോട് എന്ന് പറയുന്നത്. കാൽസ്യത്തിന്റെ അംശം ധാരാളമടങ്ങിയ മുട്ടത്തോട് മണ്ണിൽ ചേർത്ത് നൽകുന്നത് വളരെ പെട്ടെന്ന് തന്നെ ചെടി ഫലം നൽകുന്നതിന് സഹായിക്കും.വെറും മുട്ടത്തോട് മാത്രം ഉപയോഗിച്ച് നമുക്ക് നിത്യോപയോഗ സാധനങ്ങളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത പച്ചമുളക് എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ പച്ചമുളക് കൃഷി ചെയ്യുമ്പോൾ കുമ്മായം ചേർത്ത് ഇളക്കിയ മണ്ണിൽ വേണം അത് നടുവാൻ. മറ്റ് വളപ്രയോഗം നൽകുന്നതു പോലെതന്നെ മുട്ടത്തോട് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊടിച്ചെടുത്ത ശേഷം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.
അതിനുശേഷം ഇതൊന്നു കൊത്തിയിളക്കി കൊടുത്താൽ മാത്രം മതിയാകും. ഇങ്ങനെ ചെയ്താൽ യാതൊരു പണച്ചെലവും ഇല്ലാതെ നിഷ്പ്രയാസം വീട്ടിൽ തന്നെ നമുക്ക് ധാരാളം പച്ചമുളക് കായ്ച്ചു നിൽക്കുന്നത് കാണാൻ സാധിക്കും.എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..
നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ